Chapter Title : സാംസൻ 9 [Eros - God of Lust]
ഞാൻ അനുസരിക്കാം, ജൂലി. നിനക്കു വേണ്ടി എന്തും ത്യജിക്കാൻ ഞാൻ തയാറാണ്.”
ഞാൻ അങ്ങനെ പറഞ്ഞതും ജൂലി എന്റെ കണ്ണില്‍ ഉറ്റു നോക്കി.
“എന്തും ത്യജിക്കുമോ...?”
“എന്തും ത്യജിക്കും...!”
“ഞാൻ ആവശ്യപ്പെട്ടാല്‍ ഈ വീടും മാളും സ്വത്തും എല്ലാം ചേട്ടൻ ത്യജിക്കുമോ..?”
“തീര്‍ച്ചയായും...!”
“സാന്ദ്രയെ എന്നും കൊണ്ട് വിടാനും എടുക്കാനും ആവശ്യപ്പെട്ടാല്‍ ചേട്ടൻ അനുസരിക്കുമോ..?”
“അനുസരിക്കും..!” ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
“ചേട്ടന്റെ ഇളയമ്മയോടും ചേട്ടന്റെ സഹോദരങ്ങളോടും ചെന്ന് സംസാരിക്കാന്‍ പറഞ്ഞാലും കേള്‍ക്കുമോ..?”
ജൂലി ചോദിച്ചത് കേട്ട് എന്റെ ഹൃദയം നീറി. ഉള്ളില്‍ ദേഷ്യവും വിഷമവും നിറഞ്ഞു. കുറെ നേരത്തേക്ക് അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് തന്നെ ഞാൻ സൂക്ഷിച്ചു നോക്കി. എന്നെ പോലത്തെ ചെറ്റയ്ക്ക് ഇത്രയും സ്നേഹ നിധിയായ ഭാര്യയെ കിട്ടിയത് തന്നെ ഭാഗ്യമാണ്. എത്ര തെറ്റുകൾ ഞാൻ ചെയ്തിട്ടും എന്നോടുള്ള സ്നേഹം കാരണം എന്ന വെറുക്കാൻ കഴിയാത്ത അവള്‍ക്ക് വേണ്ടി എന്തും ചെയ്യാൻ ഞാൻ തയാറായിരുന്നു.
“ഞാൻ ചെന്ന് സംസാരിക്കാം, ജൂലി. അവർ എന്നെ അവഗണിച്ചാലും, അവരൊക്കെ എന്നോട് തിരികെ സംസാരിക്കുന്നത് വരെ ഒരു കിഴങ്ങനെ പോലെ കൈയും കെട്ടി അവരുടെ പിന്നാലെ ഞാൻ നടക്കാം. നിനക്ക് അതാണ് വേണ്ടതെങ്കിൽ, ഞാൻ ഏൽക്കുന്ന അപമാനം ഒക്കെ നിനക്ക് താങ്ങാന്‍ കഴിയുമെങ്കില്‍, നിനക്കുവേണ്ടി അവരോട് ചെന്ന് ഞാൻ സംസാരിക്കാം.” വേദനയോടെ ഞാൻ പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് ജൂലിയുടെ കണ്ണുകൾ നിറഞ്ഞു. സങ്കടം തുളുമ്പി. ആ ചോദ്യം വേണ്ടായിരുന്നു എന്ന് അവളുടെ കണ്ണില്‍ നിന്നും ഞാൻ മനസ്സിലാക്കി. അവൾ വേഗം മിഴികള്‍ തുടച്ചു.
“എന്നെ ഒഴികെ വേറൊരു
💬 Comments
View all comments