0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 8.8K

പെണ്ണിനെയും ചേട്ടൻ തൊടരുത് എന്ന് ആവശ്യപ്പെട്ടാല്‍....??” എന്റെ കണ്ണില്‍ സൂക്ഷിച്ചു നോക്കിക്കൊണ്ട് അവള്‍ ചോദിച്ചു.

ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചാണ്. അതുകൊണ്ട്‌ നേരത്തെ എന്റെ മനസ്സിനെ ഞാൻ പാകപ്പെടുത്തി കഴിഞ്ഞിരുന്നു. അതുകൊണ്ട്‌ അവളുടെ ചോദ്യം എന്നെ വലുതായി വേദനിപ്പിച്ചില്ല.

അതുകൊണ്ട്‌ ഒരു സെക്കന്‍ഡ് പോലും പാഴാക്കാതെ ഞാൻ മറുപടി പറഞ്ഞു, “തീര്‍ച്ചയായും അതും ഞാൻ അനുസരിക്കാം.”

അതുകേട്ട് അവൾ സന്തോഷിച്ച് തുള്ളിച്ചാടും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അവളുടെ മുഖത്ത് സങ്കടം നിറഞ്ഞു.. മനസ്സിൽ വേദന നിറഞ്ഞത് പോലെ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. പെട്ടന്ന് ബെഡ്ഡിൽ കമിഴ്ന്നു കിടന്നു കൊണ്ട്‌ അവൾ ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി. അതുകണ്ട് ഞാൻ അന്തംവിട്ടു.

“എടി മോളെ..?” ഞാൻ വേഗം അവളുടെ അടുത്തു കിടന്ന് അവളെ കുലുക്കി. “ഞാൻ നുണ പറയുന്നു എന്ന് കരുതിയാണോ നീ കരയുന്നത്..?”

സങ്കടത്തോടെ ഞാൻ ചോദിച്ചതും ജൂലിയുടെ കരച്ചില്‍ കൂടി.

“എന്റെ വാക്കുകളെ നിനക്ക് വിശ്വാസം ഇല്ലെങ്കില്‍ ഈ നിമിഷം തൊട്ട് നിന്നെയും ഞാൻ പോകുന്ന എല്ലാ ഇടതും കൂട്ടാം.” ഞാൻ വാഗ്ദാനം നല്‍കി. “നീയാണടി മോളെ എനിക്ക് വലുത്. നീയാണ് എന്റെ എല്ലാം. നീ ഇല്ലെങ്കില്‍ എന്റെ ജീവിതം നശിക്കും. എനിക്ക് ഭ്രാന്ത് പിടിക്കും.” ഞാൻ ഇടറിയ സ്വരത്തില്‍ പറഞ്ഞു.

ഉടനെ പൊട്ടിക്കരഞ്ഞു കൊണ്ട്‌ ജൂലി ചെരിഞ്ഞു കിടന്ന് എന്നെ കെട്ടിപിടിച്ചു.

“ചേട്ടന്റെ വാക്കുകളെ എനിക്ക് വിശ്വാസമാണ്, ചേട്ടാ. പക്ഷേ എനിക്ക് തരാന്‍ കഴിയാത്ത സന്തോഷത്തെ മറ്റുള്ളവരിൽ നിന്നും ചേട്ടൻ നേടരുതെന്ന് ചേട്ടനെ വിലക്കാൻ എനിക്ക് കഴിയില്ല, അതിനാണ് ഞാൻ കരയുന്നത്.” ജൂലി

💬 Comments

View all comments