Chapter Title : സാംസൻ 9 [Eros - God of Lust]
നോക്കി. പ്രേതത്തെ കണ്ടത് പോലെയാണ് ദേവിയുടെ മുഖം വിളറിയിരുന്നത്. ദേവി എന്നെ നോക്കുക പോലും ചെയ്തില്ല.
ശേഷം ഞാൻ ജൂലിയുടെ മുഖത്ത് നോക്കിയതും ജൂലി എന്നെത്തന്നെ ഇമ വെട്ടാതെ നോക്കുന്നത് കണ്ടു. ഉടനെ അവള്‍ ഒന്ന് പുഞ്ചിരിച്ച ശേഷം ആന്റിയോട് പാചകത്തെ കുറിച്ചുള്ള സംഭാഷണത്തിൽ ഏർപ്പെട്ടു.
പക്ഷേ ആന്റിയുടെ ശ്രദ്ധ മുഴുവനും ജൂലി ആയിരുന്നത് കൊണ്ട് ദേവിയുടെ വിളറിയ മുഖം ആന്റി കണ്ടില്ല.
എന്റെ നോട്ടം പിന്നെയും ദേവിയുടെ മേല്‍ പതിച്ചു. അത് അറിഞ്ഞത് പോലെ ദേവി എന്നെ ഒന്ന് പാളി നോക്കി. ഒരു നേര്‍ത്ത പുഞ്ചിരി തന്നിട്ട് അവളുടെ അമ്മയിയോടും ജൂലിയോടും സംഭാഷണത്തിൽ ചേര്‍ന്നു.
ഒടുവില്‍ പാചകത്തെ കുറിച്ചുള്ള ചർച്ച കഴിഞ്ഞ് സ്ത്രീകളെ കുറിച്ചും ഫാഷന്‍ കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും ചർച്ചയായി.
എന്നാല്‍ എന്റെ ശ്രദ്ധ അതിലൊന്നും അല്ലായിരുന്നു.
ജൂലി എന്താണ് ദേവിയോട് പറഞ്ഞത്..? എന്തിനാണ് ദേവിയുടെ മുഖം കടലാസ് പോലെ വിളറിയിരുന്നത്..?
“സാം, എടാ സാം....” ആന്റി ടീപ്പോയിൽ നിന്നും ഒരു വാരിക എടുത്ത് എന്നെ എറിഞ്ഞപ്പോൾ ആണ് എനിക്ക് പരിസര ബോധം വന്നത്.
“എന്താ ആന്റി...?” എന്റെ ദേഹത്ത് കൊണ്ട് താഴെ വീണ വാരിക കുനിഞ്ഞു എടുത്ത ശേഷം ചോദിച്ചു.
“ജാന്‍സി റാണിയെ കുറിച്ച് എന്താണ് അഭിപ്രായം...?” ആന്റി എന്നെ തുറിച്ച് നോക്കി കൊണ്ട് ചോദിച്ചു.
“ജാന്‍സി റാണിയോ....?” ഞാൻ തല ചൊറിഞ്ഞു. ഉടനെ ജൂലിയും ദേവിയും പൊട്ടിച്ചിരിച്ചു. ആന്റി എന്നെ കൂടുതല്‍ തുറിച്ചു നോക്കി കൊണ്ട് തലയാട്ടി.
“നി ഇവിടെ ഒന്നും അല്ലേ..?” ആന്റി ചോദിച്ചു. “ഇപ്പോഴത്തെ സ്ത്രീകള്‍ക്ക് ജാന്‍സി റാണിയെ പോലെ കരുത്ത് വേണം എന്നാണ് എന്റെ അഭിപ്രായം. എന്താണ് നിന്റെ അഭിപ്രായം...?” ആന്റി കണ്ണുരുട്ടി ചോദിച്ചു.
“അവരെക്കാള്‍ കരുത്തുറ്റ ഒരുപാട് സ്ത്രീകള്‍ക്ക് അക്കാലത്തും ഉണ്ടായിരുന്നു ഇക്കാലത്തും ഉണ്ട്, ആന്റി.” ഞാൻ പറഞ്ഞതും ആന്റി ശരിവച്ചു തലയാട്ടിയ ശേഷം ജൂലിയും ദേവിയുടെ നേര്‍ക്കും തിരിഞ്ഞു.
എന്റെ ചിന്ത പിന്നെയും കാട് കയറി. ഒരുപാട് നേരം കഴിഞ്ഞിട്ടും ജൂലി ദേവിയോട് പറഞ്ഞ കാര്യം എനിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ആന്റി പറയുന്നത്
💬 Comments
View all comments