Chapter Title : സാംസൻ 9 [Eros - God of Lust]
ഞങ്ങൾക്ക് കാണിച്ച് തന്നിട്ടുണ്ട്. പക്ഷേ നേരിട്ട് കാണാന്‍ നീ മാലാഖ തന്നെയ, മോളെ.” ആന്റി സന്തോഷത്തോടെ പറഞ്ഞു.
ജൂലി പുഞ്ചിരിയോടെ ബൈക്കില്‍ നിന്നും ഇറങ്ങി. അന്നേരം കിങ്ങിണി എന്റെ അടുത്തേക്ക് ഓടി വന്ന് രണ്ടു കൈയും ഉയർത്തി പിടിച്ചു.
ജൂലി വാത്സല്യപൂർവ്വം കിങ്ങിണിയെ നോക്കി. എന്നിട്ട് അവളെ സ്നേഹത്തോടെ പുറകില്‍ നിന്നും തൂകി എടുത്ത് അവളെ തിരിച്ച് ജൂലി സ്വന്തം ദേഹത്തോട് ചേര്‍ത്തു പിടിച്ചു.
കിങ്ങിണി കരയും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അവൾ മുഖത്തെ പിന്നോട്ട് നീക്കി ജൂലിയെ ഒന്ന് നോക്കി. എന്നിട്ട് എല്ലാവരെയും ആശ്ചര്യപ്പെടുത്തി കൊണ്ട് അവൾ സന്തോഷത്തോടെ കുണുങ്ങി ചിരിച്ച ശേഷം ജൂലിയുടെ കഴുത്തിനെ കെട്ടിപിടിച്ചു കൊണ്ട് പമ്മി കിടന്നു. ജൂലി ചിരിച്ചുകൊണ്ട് ആന്റിയും ദേവിയുടെയും അടുത്തേക്ക് നടന്നു.
ഞാൻ അന്തം വിട്ട് പതിയെ ബൈക്കില്‍ നിന്നിറങ്ങി അവിടെതന്നെ നിന്നു. ആന്റിയും ദേവിയും ആശ്ചര്യത്തോടെ ജൂലിയെ കെട്ടിപിടിച്ചു തോളില്‍ കിടക്കുന്ന കിങ്ങിണിയെ ഒന്ന് നോക്കി. എന്നിട്ട് പരസ്പരം മിഴിച്ചു നോക്കി. ശേഷം എന്റെ മുഖത്തും അവരുടെ നോട്ടമെത്തി. അവസാനം ജൂലി അവരുടെ മുന്നില്‍ പോയി നിന്നതും സ്ത്രീകൾ മൂന്നുപേരും പരസ്പരം നോക്കി. എന്നിട്ട് ദീര്‍ഘ കാലത്തെ അടുപ്പമുള്ളത് പോലെ ഹൃദ്യമായി പുഞ്ചിരിച്ചു.
അടിപൊളി... ഇനി എന്നെ അവർ പുറത്താകുമോ..? ഞാൻ സംശയിച്ചു നിന്നു.
പക്ഷേ അന്നേരം ആന്റി എന്റെ മനസ്സ് വായിച്ച പോലെ എന്നെ നോക്കി ചിരിച്ചു.
“കേറി വാ മോനെ. നീ എന്താ അവിടെതന്നെ നിന്നു കളഞ്ഞത്...?”
“അല്ലാ ആന്റി.... സ്ത്രീകൾ ഒന്നുകൂടിയാൽ പിന്നേ പുരുഷന്‍മാര്‍ പുറത്താകും. ഇവിടെയും അങ്ങനെ സംഭവിക്കുമോ
💬 Comments
View all comments