Chapter Title : സാംസൻ 9 [Eros - God of Lust]
നശിച്ചു. കോപം എന്റെ നല്ല ബുദ്ധിയെ നശിപ്പിച്ചു. ക്രോധം എന്റെ തലച്ചോറില്‍ നിറഞ്ഞു. എന്റെ കണ്ണുകൾ നീറി നിറഞ്ഞ് കാഴ്ച മങ്ങി.
“ഞാൻ ഇങ്ങനെ പെണ്ണ് പിടിച്ചു നടക്കാൻ നീ തന്നെയാണടി കാരണം. ഭർത്താവിന്റെ നഗ്ന ശരീരത്തെ പോലും വെറുപ്പോടെ കണ്ടിരുന്നു ഭാര്യയെ കിട്ടിയ ഞാൻ പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു...? നല്ല പ്രായത്തില്‍ സ്വന്തം ഭാര്യ സെക്സിനെ വെറുത്ത് അവജ്ഞ കാണിച്ചപ്പോൾ ഞാൻ നിന്നെ ഉപേക്ഷിച്ചാണോടി പോയത്..? അതോ നിന്നോട് വെറുപ്പ് ഞാൻ കാണിച്ചോ..? അപ്പോഴും ഇപ്പോഴും എന്റെ ജീവന് തുല്യമായി തന്നെയല്ലേ നിന്നെ സ്നേഹിച്ചത്.” ഞാൻ ഭ്രാന്തനെ പോലെ അലറി.
എന്റെ കുറ്റപ്പെടുത്തൽ കേട്ട് ജൂലി വിറങ്ങലിച്ച് നിന്നു. അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ കുതിച്ചു ചാടി.
“നിന്നെ കെട്ടും മുമ്പ് ഒരുത്തിയെ പോലും തിരക്കി ഞാൻ പോയില്ല. ആരെയും തെറ്റായ രീതിക്ക് നോക്കിയിട്ടില്ല. പക്ഷേ ഭാര്യ ഉണ്ടായിട്ടും പട്ടിണി കിടക്കേണ്ടി വന്നപ്പോ ഞാൻ വഴിതെറ്റി പോയി. വഴിതെറ്റി പോയത് എന്റെ കുറ്റം തന്നെയാ. പക്ഷേ സന്യാസിയായി ജീവിക്കാനുള്ള കഴിവ് എനിക്ക് ഇല്ലായിരുന്നു.. അതുകൊണ്ട് ഞാൻ വഴിതെറ്റി ജീവിക്കാൻ തുടങ്ങി.” അത്രയും ദേഷ്യത്തില്‍ പറഞ്ഞിട്ട് ഞാൻ നിന്നു കിതച്ചു.
എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
ജൂലി കരയുകയായിരുന്നു. അവള്‍ ഏങ്ങി കരഞ്ഞു കൊണ്ട് ഓടി ചെന്ന് മുറിയുടെ വാതില്‍ തുറന്നു. പക്ഷേ അവള്‍ തറച്ചത് പോലെ അവിടെതന്നെ നിന്നു.
കാരണം വാതിലിനടുത്ത് നിന്നുകൊണ്ട് സാന്ദ്ര കരയുകയായിരുന്നു. വിളറിയ മുഖത്തോടെ അമ്മായി ഞങ്ങളുടെ മുറിയുടെ വാതിലിൽ നോക്കി സ്തംഭിച്ചു നില്‍ക്കുകയായിരുന്നു. അവരെ കണ്ട് ജൂലി ഒന്ന് പതറി. എന്നിട്ട് തല തിരിച്ച് എന്നെ നോക്കിയ ശേഷം മുഖം പൊത്തി അവൾ ആർത്തു കരഞ്ഞു.
മഞ്ഞില്‍ തീര്‍ത്ത പ്രതിമ പോലെ ഞാൻ നിന്ന് ഉരുകുകയായിരുന്നു. ഈ നിമിഷം എന്റെ ഹൃദയമോ തലച്ചോറോ പൊട്ടിച്ചിതറി ഞാൻ ചത്തെങ്കിൽ മതിയായിരുന്നു എന്ന് ആശിച്ചു പോയി.
സാന്ദ്രയുടെ മുഖത്തും അമ്മായിയുടെ മുഖത്തും നോക്കാൻ കഴിയാതെ ഞാൻ തല കുനിച്ചു.
ഞാൻ ഓരോന്ന് ചെയ്തു കൂട്ടിയപ്പോൾ തെറ്റായിട്ടൊന്നും തോന്നിയില്ല.. പക്ഷേ ജൂലി കുറ്റപ്പെടുത്തി പറഞ്ഞത്
💬 Comments
View all comments