Chapter Title : സാംസൻ 9 [Eros - God of Lust]
എന്റെ ഇരു വശത്തും ബെഡ്ഡിൽ ഞാൻ നോക്കി. ഇല്ല, ജൂലി ഇവിടെ ഇല്ല. എഴുനേറ്റ് ചെന്ന് ബാത്റൂം വാതിൽ തള്ളി തുറന്നു നോക്കി. അവിടെയും ജൂലി ഇല്ലായിരുന്നു.
വിഷമത്തോടെ എന്റെ നെറ്റി ഞാൻ ഉഴിഞ്ഞു. എന്റെ അടുത്ത് കിടക്കാന്‍ പോലും അറപ്പായി തുടങ്ങിയത് കൊണ്ടാവും ഉറങ്ങാൻ പോലും ജൂലി റൂമിൽ വരാത്തത്.
ഞാൻ കരയുന്ന എന്റെ മൊബൈലിന്‍റെ കരച്ചില്‍ നിർത്തി കാതില്‍ വച്ചു.
“കഴിഞ്ഞ ദിവസം നീയും ജൂലിയും എന്താ സംസാരിച്ചത്...?ജൂലി നിന്നോട് വഴക്ക് കൂടിയോ...?” ഞാൻ വെപ്രാളത്തിൽ ചോദിച്ചു.
“ഞങ്ങൾ സംസാരിച്ചതൊന്നും ചേട്ടൻ അറിയേണ്ട.” ദേവി സാവധാനത്തില്‍ പറഞ്ഞു. “ഇനി ചേട്ടൻ എനിക്ക് കോളും മെസേജും ചെയ്യരുതെന്ന് പറയാനാ വിളിച്ചത്.” അവൾ നിസ്സാരമായി പറഞ്ഞു.
എനിക്ക് വന്ന കോപത്തെ വളരെ പ്രയാസപ്പെടാണ് ഞാൻ അടക്കിയത്. അതോടെ സങ്കടം എന്നില്‍ നിറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
എനിക്ക് ജൂലിയോടുള്ള അത്രയും സ്നേഹം ദേവിയോടും എനിക്കുണ്ട്. ജൂലിയെ പ്രണയിക്കുന്നത് പോലെ ദേവിയോടും എനിക്ക് പ്രണയം ഉണ്ട്. ജൂലിയും വിനിലയും ഒഴികെ മറ്റാരോടും തോന്നിയിട്ടില്ലാത്ത അടുപ്പവും പ്രണയവും എനിക്ക് ദേവിയോടാണ് തോന്നിയത്.
സുമയും കാര്‍ത്തികയും യാമിറയും, പിന്നെ സാന്ദ്രയോട് പോലും തോന്നാത്ത ഒരു മാനസികമായ പൊരുത്തവും സ്വാതന്ത്ര്യവും എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം ആണെന്ന തോന്നല്‍ എല്ലാം ദേവിയോട് എനിക്ക് തോന്നിയിരുന്നു.
ദേവി എന്നെ വിട്ട് പോകുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. പക്ഷേ അതാണ് അവള്‍ക്ക് വേണ്ടതെങ്കിൽ അത് ഞാൻ കൊടുക്കും. ഞാൻ കാരണം ആരുടെ ജീവിതവും നശിക്കാൻ പാടില്ല.
“ശെരി ദേവി. അതാണ് നിനക്ക് വേണ്ടതെങ്കിൽ നിന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ. ഞാൻ ഒരിക്കലും നിനക്ക് മെസേജും കോളും ചെയ്യില്ല.” ശബ്ദം ഇടറാതെ എങ്ങനെയോ ഞാൻ ഉറച്ച സ്വരത്തില്‍ പറഞ്ഞു.
ശേഷം ദേവി എന്തോ പറയാൻ തുടങ്ങിയതും ഞാൻ കട്ടാക്കി. ഇനി അവളോട് സംസാരിച്ചാൽ എന്റെ മനസ്സ് ചിന്നാഭിന്നമാകും. ഞാൻ തകർന്നു പോകും.
എന്റെ മനസ്സിന്റെ ആഴങ്ങളില്‍ ദേവി എങ്ങനെ ചേക്കേറി എന്ന് ഒരെത്തും പിടിയും കിട്ടിയില്ല. സങ്കടവും വേദനയും എന്നെ വേട്ടയാടാൻ തുടങ്ങിയതും ഞാൻ എഴുനേറ്റ്
💬 Comments
View all comments