Chapter Title : സാംസൻ 9 [Eros - God of Lust]
ടീപ്പോയിൽ നിന്നും ഒരു വാരിക എടുത്ത് എന്നെ എറിഞ്ഞപ്പോൾ ആണ് എനിക്ക് പരിസര ബോധം വന്നത്.
“എന്താ ആന്റി...?” എന്റെ ദേഹത്ത് കൊണ്ട് താഴെ വീണ വാരിക കുനിഞ്ഞു എടുത്ത ശേഷം ചോദിച്ചു.
“ജാന്‍സി റാണിയെ കുറിച്ച് എന്താണ് അഭിപ്രായം...?” ആന്റി എന്നെ തുറിച്ച് നോക്കി കൊണ്ട് ചോദിച്ചു.
“ജാന്‍സി റാണിയോ....?” ഞാൻ തല ചൊറിഞ്ഞു. ഉടനെ ജൂലിയും ദേവിയും പൊട്ടിച്ചിരിച്ചു. ആന്റി എന്നെ കൂടുതല്‍ തുറിച്ചു നോക്കി കൊണ്ട് തലയാട്ടി.
“നി ഇവിടെ ഒന്നും അല്ലേ..?” ആന്റി ചോദിച്ചു. “ഇപ്പോഴത്തെ സ്ത്രീകള്‍ക്ക് ജാന്‍സി റാണിയെ പോലെ കരുത്ത് വേണം എന്നാണ് എന്റെ അഭിപ്രായം. എന്താണ് നിന്റെ അഭിപ്രായം...?” ആന്റി കണ്ണുരുട്ടി ചോദിച്ചു.
“അവരെക്കാള്‍ കരുത്തുറ്റ ഒരുപാട് സ്ത്രീകള്‍ക്ക് അക്കാലത്തും ഉണ്ടായിരുന്നു ഇക്കാലത്തും ഉണ്ട്, ആന്റി.” ഞാൻ പറഞ്ഞതും ആന്റി ശരിവച്ചു തലയാട്ടിയ ശേഷം ജൂലിയും ദേവിയുടെ നേര്‍ക്കും തിരിഞ്ഞു.
എന്റെ ചിന്ത പിന്നെയും കാട് കയറി. ഒരുപാട് നേരം കഴിഞ്ഞിട്ടും ജൂലി ദേവിയോട് പറഞ്ഞ കാര്യം എനിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ആന്റി പറയുന്നത് ഞാൻ ശ്രദ്ധിച്ചു.
ഇപ്പോൾ ആന്റി ജൂലിയോട് ദേവിയുടെ ചില കൂട്ടുകാർ കാണിച്ച ചെറ്റത്തരങ്ങളെ കുറിച്ച് പറയുകയായിരുന്നു. ദേവി അസ്വസ്ഥയായി കാണപ്പെട്ടു.
കുറെ നേരം ഞാൻ ദേവിയെ നോക്കി ഇരുന്നു. പക്ഷെ എന്നെ മൈന്റ് ചെയ്യാതെയാണ് ദേവി ഇരുന്നത്. ജൂലി മാത്രം ഇടക്കിടെ എന്നെ നോക്കി പുഞ്ചിരി തൂകി.
“ശെരി പിള്ളാരെ... സമയം മൂന്നര ആയി. വരൂ, നമുക്ക് കഴിക്കാം.”
അത് കേട്ടതും ഞങ്ങൾ എല്ലാവരും ഒരുമിച്ച് എഴുന്നേറ്റ് ഡൈനിംഗ് റൂമിലേക്ക്
💬 Comments
View all comments