Chapter Title : സാംസൻ 9 [Eros - God of Lust]
രഹസ്യ പുഞ്ചിരി മാത്രം ഉണ്ടായിരുന്നു. പക്ഷേ അവൾ ഒന്നും പറയാൻ കൂട്ടാക്കിയില്ല.
“എടി, നീ പറയുന്നുണ്ടോ....?” ഞാൻ അല്‍പ്പം ചൂടായി.
“എല്ലാ കാര്യവും ചേട്ടനോട് ഞാൻ പറയണമെന്ന് വെറുതെ നിര്‍ബന്ധം പിടിക്കരുത്.” ജൂലി ഗൗരവത്തിൽ പറഞ്ഞതും ഞാൻ മുഖം വീർപ്പിച്ചു.
അതിനുശേഷം ഒന്നും മിണ്ടാതെ ബൈക്ക് ഓടിച്ച് വീട്ടില്‍ എത്തിച്ചു.
ഹാളില്‍ സാന്ദ്രയും അമ്മായിയും ടിവി നോക്കുകയായിരുന്നു... കൂടാതെ അടക്കത്തിൽ എന്തൊക്കെയോ പറയുന്നു മുണ്ടായിരുന്നു. ഞാൻ അവരുടെ മുഖത്ത് നോക്കാതെ വേഗം നടന്ന് നേരെ റൂമിൽ ചെന്നാണ് നിന്നത്. എനിക്ക് പുറകെ ജൂലി മുഖവും കറുപ്പിച്ച് കൊണ്ട് കയറി വന്നു.
“അവരോടുള്ള പിണക്കം ഇതുവരെ മാറിയില്ലേ..?” റൂം പൂട്ടിയ ശേഷം ജൂലി ദേഷ്യത്തില്‍ ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാതെ ഇട്ടിരുന്ന ഡ്രെസ്സ് മാറി ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടും എടുത്തിട്ടു.
ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ട് ജൂലി മുഖം വീർപ്പിച്ചു കൊണ്ട് സാരിയിൽ നിന്നും നൈറ്റിയിലേക്ക് മാറി. ശേഷം എന്റെ മുഖത്ത് അവളുടെ തീക്ഷ്ണമായ കണ്ണുകള്‍ പതിഞ്ഞു.
“അവരോട് എത്ര ദിവസം പിണങ്ങി ഇരിക്കാനാണ് ഭാവം...?” ജൂലി കടുപ്പിച്ച് ചോദിച്ചു.
“എന്നെ അന്യനായി കാണുന്നവരോട് ഞാൻ എന്തു സംസാരിക്കണം...?”
“ഓഹോ..!” ജൂലി പെട്ടന്ന് ദേഷ്യത്തില്‍ ചീറി. “നിങ്ങളെ അന്യനായി കാണാന്‍ കാരണക്കാരന്‍ നിങ്ങൾ തന്നെയാണെന്ന് അറിയില്ലേ..?!”
ജൂലി പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ടു നിന്നു.
“ഞാനോ...?!!”
“നിങ്ങൾ തന്നെ.” അവള്‍ കടുപ്പിച്ച് പറഞ്ഞു.
കാര്യം മനസിലാവാതെ ഞാൻ ജൂലിയെ ചോദ്യ ഭാവത്തില്‍ നോക്കി.
“സ്വന്തം സഹോദരന്‍റെ സ്ഥാനവും അച്ഛന്റെ സ്ഥാനവും തന്ന് നിങ്ങളെ അമിതമായി സ്നേഹിച്ച
💬 Comments
View all comments