Chapter Title : സാംസൻ 9 [Eros - God of Lust]
എന്റെ ജീവന്റെ തുടിപ്പും ചേട്ടൻ തന്നെയാണ്. ചേട്ടൻ ഇല്ലാത്ത ജീവിതം എന്റെ മരണ തുല്യമാണ്.” പറഞ്ഞിട്ട് ജൂലി എന്റെ നെറ്റിയില്‍ അവളുടെ ചുണ്ടിനെ അമർത്തി. “ഇനി നമുക്ക് ഈ ചർച്ച വേണ്ട, ചേട്ടാ. എനിക്ക് നമ്മുടെ തെറ്റുകളും എന്റെ രോഗത്തെ കുറിച്ചും ചിന്തിക്കാനെ താല്പര്യമില്ല.”
അത്രയും പറഞ്ഞിട്ട് അവൾ എന്റെ തോളില്‍ അവളുടെ കഴുത്തിനെ താങ്ങി കിടന്നു.
എനിക്ക് മനസില്‍ ഭാരം കുറഞ്ഞതായി അനുഭവപ്പെട്ടു. ആശ്വാസത്തോടെ ജൂലിയെ ഞാൻ മുറുകെ പുണർന്നു.
“ശെരി ചേട്ടാ, രാവിലെ മുതൽ ചേട്ടൻ ഒന്നും കഴിച്ചു കാണില്ല എന്നറിയാം. ചേട്ടൻ വരൂ, നമുക്ക് കഴിക്കാം.” പറഞ്ഞിട്ട് അവള്‍ എന്നെ വിട്ട ശേഷം ബെഡ്ഡിൽ നിന്നിറങ്ങി.
ഞാൻ മടിച്ച് അങ്ങനെതന്നെ ഇരുന്നു.
“എന്തേ...?” ജൂലിയുടെ മുഖത്ത് പെട്ടന്ന് ആശങ്ക പടർന്നു.
“അമ്മായിയുടെ മുഖത്തും സാന്ദ്രയുടെ മുഖത്തും നോക്കാനുള്ള കരുത്ത് എനിക്കില്ല. അതുകൊണ്ട് ഞാൻ വരുന്നില്ല, നീ ചെന്ന് കഴിച്ചിട്ട് വന്നാല്‍ മതി. എനിക്ക് ഉറക്കം വരുന്നു.” പറഞ്ഞിട്ട് ഞാൻ അവള്‍ക്ക് മുഖം കൊടുക്കാതെ ബെഡ്ഡിൽ കിടന്ന് അങ്ങോട്ട് തിരിഞ്ഞു.
ജൂലി തർക്കിച്ചില്ല. അവള്‍ നടന്നു പോകുന്ന ഒച്ച എനിക്ക് കേട്ടു. കുറെ കഴിഞ്ഞ് അവള്‍ റൂമിൽ കേറി വന്നതും ഞാൻ അറിഞ്ഞു.
“ചേട്ടൻ വരൂ, ഭക്ഷണം ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട്, നമുക്ക് കഴിക്കാം.”
ഉടനെ ഞാൻ തിരിഞ്ഞു കിടന്ന് എന്റെ പ്രിയപ്പെട്ടവളെ നോക്കി. അവള്‍ എല്ലാം കൊണ്ടുവന്ന് ബെഡ്ഡിനടുത്തുള്ള സ്റ്റഡി മേശയിൽ നിരത്തുന്നത് കണ്ടു.
അവള്‍ കൊണ്ട് വച്ച ഹോട്ട് ബോക്സ് തുറന്നതും ഗോതമ്പ് പൊറോട്ട ആണെന്ന് മനസ്സിലായി. അടപ്പുള്ള സ്റ്റീല്‍ പാത്രം
💬 Comments
View all comments