0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 9K

അവൾ തുറന്നതും മുട്ട റോസ്റ്റ് ആണെന്ന് കണ്ടു.

ഉടനെ ഞാൻ ചാടി എഴുന്നേറ്റു. എന്റെ വായിൽ ഊറി വന്ന കൊതി വെള്ളത്തെ ഞാൻ വലിയ ഷോ കാണിച്ച് വിഴുങ്ങിയത് കണ്ട് ജൂലി ചിരിച്ചു.

എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടു ആഹാരത്തിന്‍റെ ലിസ്റ്റില്‍ ഒന്നാംസ്ഥാനം പിടിച്ച വിഭവം. വിടര്‍ന്ന കണ്ണുകളോടെ ഞാൻ ജൂലിയെ നോക്കി.

“സാമേട്ടന്റെ അമൃതം...” കുസൃതിയോടെ ജൂലി ചിരിച്ചിട്ട് കുഞ്ഞിനോട് എന്നപോലെ എന്നെ അവള്‍ മാടി വിളിച്ചു.

ഞാൻ വേഗം നാലു കാലില്‍ കട്ടിലിന്‍റെ ഈ അറ്റത്ത് നിന്നും അടുത്ത അറ്റത്തേക്ക് പാഞ്ഞു. ജൂലി കൌതുകവും വാത്സല്യപൂർവ്വവും എന്നെതന്നെ നോക്കി നിന്നു.

ഞാൻ അപ്പുറത്ത് ചെന്ന് ബെഡ്ഡിൽ നിന്നും നിലത്തിറങ്ങിയതും പുഞ്ചിരിയോടെ ജൂലി എനിക്കുവേണ്ടി മേശയുമായി ചേര്‍ന്നു കിടന്ന കസേരയെ പുറത്തേക്ക്‌ വലിച്ച് എനിക്ക് ഇരിക്കാൻ പാകത്തിന് ഇട്ടുതന്നു.

ഞാൻ അതിൽ ഇരുന്നതും ജൂലി ഒരു വശത്ത് തിരിഞ്ഞ് എന്റെ മടിയില്‍ അമർന്നു. ഞാൻ ചിരിച്ചുകൊണ്ട് സ്നേഹത്തോടെ അവളുടെ മാറിന് താഴെ കൈകൾ ചുറ്റി അവളെ എന്നോട് ചേര്‍ത്തു പിടിച്ചതും ജൂലി എന്റെ മൂക്കില്‍ അവളുടെ കവിൾ കൊണ്ട്‌ തഴുകിയ ശേഷം പ്രതീക്ഷയോടെ കാത്തിരുന്നു.

ഉടനെ ഇടതു കൈയിൽ അവളെ എന്നോട് ചേര്‍ത്തു പിടിച്ചുകൊണ്ട് വലതു കൈ മാറ്റി ഹോട്ട് ബോക്സിൽ നിന്നും പൊറോട്ട എടുത്ത് പ്ലേറ്റിൽ വച്ച് മുട്ട റോസ്റ്റും ഞാൻ വിളമ്പി. ശേഷം പോരാട്ട പിച്ച് അല്‍പ്പം കൂട്ടും പിച്ചെടുത്ത മുട്ട കഷ്ണവും പൊതിഞ്ഞ് ആദ്യം ജൂലിക്ക് വായില്‍ കൊടുത്തു.

ജൂലി വായ് തുറന്ന് വാങ്ങി ചവയ്ക്കാൻ തുടങ്ങിയതും എന്റെ വക ഞാനും പ്ലേറ്റിൽ

💬 Comments

View all comments