Chapter Title : സാംസൻ 9 [Eros - God of Lust]
ഭയന്നു. അപ്പോഴാണ് ഓസ്ട്രേലിയന്‍ ചാൻസ് അവള്‍ക്ക് കിട്ടിയത്. എല്ലാവരുടെ നല്ലതിന് വേണ്ടി സാന്ദ്ര പോകുന്നതാണ് നല്ലതെന്ന് തോന്നി. അവള്‍ പോയാൽ അവള്‍ക്കും മോനും മാറ്റം സംഭവിക്കും എന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ സാന്ദ്ര പോകുന്ന കാര്യം മോന്‍ അറിഞ്ഞാല്‍ അവളെ പോകാൻ സമ്മതിക്കില്ല എന്നും ഞാൻ ഭയന്നു. അതുകൊണ്ടാണ് എല്ലാം രഹസ്യമാക്കി വയ്ക്കാൻ ജൂലിയോട് ഞാൻ ആവശ്യപ്പെട്ടത്.”
കണ്ണീരോടെ പറഞ്ഞു കഴിഞ്ഞിട്ട് അമ്മായി തല കുനിച്ചിരുന്നു. അല്‍പ്പം കഴിഞ്ഞ് അമ്മായി പിന്നെയും തുടർന്നു,,
“എല്ലാ പ്രശ്‌നങ്ങൾക്കും ഒരു തീരുമാനമായി എന്ന് ഞാൻ ആശ്വസിച്ചിരുന്നു. പക്ഷേ അന്ന് ഡൈനിംഗ് റൂമിൽ വച്ച് അവള്‍ക്ക് വിവാഹം വേണ്ട എന്ന് ദേഷ്യത്തില്‍ പറഞ്ഞതോടെ എന്റെ ഹൃദയം പൊട്ടി. അവൾ എത്രത്തോളം മോനെ സ്നേഹിക്കുന്നു എന്നറിഞ്ഞ് നിസ്സഹായയായി ഞാൻ രാത്രി മുഴുവനും കരഞ്ഞു തീര്‍ത്തു. അവളുടെ ജീവിതം എന്തായി തീരുമെന്ന് ചിന്തിച്ച് എന്റെ ഹൃദയം ഉരുകുകയാണ്.”
അത്രയും പറഞ്ഞിട്ട് അമ്മായി പൊട്ടിക്കരഞ്ഞു. അതുകണ്ട് എനിക്ക് വിഷമം സഹിച്ചില്ല. എന്റെ കണ്ണും നിറഞ്ഞു.
എങ്ങനെ പ്രതികരിക്കണം എന്നറിയാതെ കുറെ നേരം ഞാൻ വിഷമത്തോടെ വണ്ടി ഓടിച്ചു. ഒരു അമ്മയുടെ വിഷമം എത്രയാണെന്ന് അവരുടെ സ്ഥാനത്ത് നിന്ന് ഞാൻ ചിന്തിച്ചു നോക്കി. അതോടെ എന്റെ ഹൃദയവും ഉരുകുന്നത് പോലെ തോന്നി.
ഭാഗ്യത്തിന് രാത്രി സമയങ്ങളില്‍ ഞാനും സാന്ദ്രയും ചെയ്തതൊന്നും അമ്മായി അറിഞ്ഞിട്ടില്ല എന്നത് വലിയ ആശ്വാസമായി തോന്നി. അറിഞ്ഞിരുന്നെങ്കിൽ അമ്മായിക്ക് ചിലപ്പോ അറ്റാക്ക് വന്നേനേ...!!
അവസാനം അമ്മായിയെ ഞാൻ ഒന്ന് പാളി നോക്കി.
“നിങ്ങൾ എല്ലാവരോടും ഞാൻ തെറ്റാണ് ചെയ്തത്, അമ്മായി...!!” വേദനയോടെ ഞാൻ പറഞ്ഞു.
💬 Comments
View all comments