0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 9.2K

“എല്ലാം എന്റെ അറിവില്ലായ്മ കാരണം സംഭവിച്ചു പോയി. അതിന്‌ എന്തു ശിക്ഷ വേണമെങ്കിലും അമ്മായി എനിക്ക് തന്നോളു. ഞാൻ സ്വീകരിക്കാം.” ഇടറിയ സ്വരത്തില്‍ ഞാൻ പറഞ്ഞു.

അപ്പോൾ അമ്മായി കരച്ചില്‍ നിര്‍ത്തി എന്നെ നോക്കി.

“നിന്നോട് എനിക്ക് ദേഷ്യമില്ല, മോനെ. ഈ ചെറു പ്രായത്തില്‍ ഭാര്യയയിൽ നിന്നും കിട്ടേണ്ട സന്തോഷം കിട്ടാതെ വന്നപ്പോൾ നി വഴി തെറ്റി പോയി. സാഹചര്യം നിന്നെ അങ്ങനെ മാറ്റി. അതുകൊണ്ട്‌ നിന്നെ കുറ്റപ്പെടുത്താൻ കഴിയുന്നില്ല. എന്തുതന്നെയായാലും സാന്ദ്രയുടെ ജീവിതത്തെ ഓര്‍ത്ത് എനിക്ക് ഭയമാണ് തോന്നുന്നത്. അവസാനം വരെ നിന്നെ മാത്രം വിചാരിച്ച് അവൾ ഒറ്റപ്പെട്ട് പോകും എന്നാണ്‌ പേടി. എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല, മോനേ.” അമ്മായി പിന്നെയും പൊട്ടിക്കരഞ്ഞു.

അവസാനം സ്കൂളിന് മുന്നില്‍ എത്തിയപ്പോള്‍ അമ്മായി വണ്ടിയില്‍ ഉണ്ടായിരുന്ന കുപ്പിവെള്ളം എടുത്തുകൊണ്ട് പുറത്തിറങ്ങി മുഖം കഴുകി. ശേഷം അകത്തു കേറി ഇരുന്നു.

“അമ്മായി പേടിക്കേണ്ട, എല്ലാം ശെരിയാവും. അവളോട് ഞാൻ സംസാരിക്കാം.”

അങ്ങനെ പറഞ്ഞതും അമ്മായി ആശ്വാസത്തോടെ എന്നെ നോക്കി.

“അവളില്‍ നിന്നും നി പിന്‍മാറില്ല എന്നാണ് ഞാൻ ഭയന്നത്, സാം. അതായിരുന്നു എന്റെ ഏറ്റവും വലിയ പേടി.” അമ്മായി ആശ്ചര്യത്തോടെ പറഞ്ഞു. “നി പിന്മാറിയില്ലെങ്കിൽ ഈ ലോകം അവസാനിച്ചാലും സാന്ദ്ര നിന്നെ വിട്ട് മാറില്ല. ഞാൻ എന്നല്ല ജൂലി പറഞ്ഞാലും അവള്‍ കേള്‍ക്കില്ല. അത്ര ഇഷ്ട്ടമാണ് അവള്‍ക്ക് നിന്നോട്. പക്ഷേ നീ എന്തു പറഞ്ഞാലും അവൾ കേള്‍ക്കും, മോനേ. കുഞ്ഞുങ്ങളെ പോലെ അവൾ നിന്നോട് ശാഠ്യം പിടിക്കും, പക്ഷേ നി എന്തു പറഞ്ഞാലും അവള്‍ തീര്‍ച്ചയായും അനുസരിക്കും. നീ തന്നെ

💬 Comments

View all comments