0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 9.2K

മുഖത്ത് സങ്കടം നിറഞ്ഞു. പക്ഷേ പെട്ടന്നുതന്നേ അവളുടെ സങ്കടം വാശിയായി രൂപാന്തരപ്പെട്ടു.

ശേഷം അവൾ തല തിരിച്ച് സുഖമായി ഉറങ്ങുന്ന ജൂലിയെ അസൂയയോടെ നോക്കി.

“ജൂലി ചേച്ചി സാമേട്ടനെ തൊടുന്നത് എനിക്ക് ഇഷ്ട്ടപ്പെടുന്നില്ല...” സാന്ദ്ര ദേഷ്യത്തില്‍ പറഞ്ഞു.

അതുകേട്ട് ഞാൻ അന്തംവിട്ടുപോയി.

“സാമേട്ടൻ ചേച്ചിയുടെ മാത്രമാണെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ എന്നോണം സാമേട്ടനെ എന്റെ മുന്നില്‍ വച്ച് കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതും പിന്നേ സാമേട്ടന്റെ പുറകെ നടക്കുന്നതും ഒന്നും എനിക്ക് ഇഷ്ടപ്പെടുന്നില്ല.” അത്രയും ജൂലിയെ നോക്കി ദേഷ്യവും അസൂയയും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞിട്ട് സാന്ദ്ര എന്നെ നോക്കി.

എന്റെ മുഖത്ത് അവളുടെ ദൃഷ്ടി പതിഞ്ഞതും അവളുടെ മുഖത്ത് ഉണ്ടായിരുന്നു ദേഷ്യവും അസൂയയും മാറി സ്നേഹം നിറഞ്ഞു.

“എനിക്ക് ചേട്ടനെ ജീവനാണ്. ഇത്രയും നാള്‍ എന്തു ചെയ്യണം എന്നറിയാതെ ഞാൻ മനസ്സിൽ ഭ്രാന്തിയെ പോലെ ജീവിച്ചു. പക്ഷേ ഇപ്പോൾ ആ ഭ്രാന്ത് മാറി, ചേട്ടാ. എന്താണ് ചെയ്യേണ്ടത് എന്നും ഞാൻ തീരുമാനിച്ച് കഴിഞ്ഞു.” അത്രയും പറഞ്ഞിട്ട് സാന്ദ്ര എന്റെ മുഖത്തും കഴുത്തിലും എല്ലാം ഉമ്മ വച്ചു.

“സാന്ദ്ര.... ഞാൻ നിന്നോട് ഒരുപാട്‌ തെറ്റുകൾ ചെയ്തിട്ടുണ്ട്... പക്ഷേ ഇനി നമുക്ക് ഇങ്ങനെ ഒന്നും വേണ്ട.” അവളുടെ പിടിയില്‍ നിന്നും എന്റെ കൈകളെ മോചിപ്പിച്ച ശേഷം ഞാൻ അവളുടെ മുഖത്തെ പിടിച്ചു മാറ്റി.

“രണ്ടോ മൂന്നോ മാസത്തില്‍ ഞാൻ ഓസ്ട്രേലിയക്ക് യാത്രയാവും, ചേട്ടാ. ഞാൻ പോകുന്നത് വരെ എനിക്ക് സാമേട്ടന്റെ ഭാര്യയായി ജീവിക്കണം. മനസ്സ് കൊണ്ടും ശരീരം കൊണ്ടും ചേട്ടനെ എനിക്ക് വേണം.”

വാശിയോടെ പറഞ്ഞിട്ട് അവള്‍ എന്റെ ടീ ഷര്‍ട്ട് വലിച്ചൂരാൻ

💬 Comments

View all comments