0%

Chapter Title : സാരംഗ്കോടിൽ സകുടുംബം 2 [അപരൻ]

Author : aparan Read All Parts 4.9K
മറക്കാനാവാത്ത ഒരു യാത്രയുടെ കഥയാണിത്... ( അതു കൊണ്ട് ഒരു വിവരണം ആയിട്ടാണ് പ്രതിപാദനം ) അഛൻ രവീന്ദ്ര വർമ്മ അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്. അമ്മ ഇന്ദിര. വീട്ടമ്മയാണ്. എനിക്ക് ഒരു ചേച്ചി ഉണ്ട്. വിവാഹിതയാണ്. പേര് രുഗ്മിണി വർമ്മ. അളിയൻ സജിൻ. അളിയന്റെ അഛൻ അടുത്തയിടെ, ആറു മാസം മുമ്പാണ് മരിച്ചത്. പുള്ളി അഛന്റെ ബിസിനസ്സ് പാർട്ണർ ആയിരുന്നു. അങ്ങനെയാണ് ചേച്ചിയുടെ വിവാഹം നടന്നത്...
ഡിഗ്രി കഴിഞ്ഞയുടൻ ചേച്ചിയുടെ വിവാഹം കഴിഞ്ഞതാണ്. ഇപ്പോൾ നാലു വർഷമായി. ഇതു വരെ കുട്ടികളായിട്ടില്ല... നാലു വർഷത്തിനിടെ അഞ്ചു തവണ ചേച്ചി ഗർഭിണിയായി. അഞ്ചു തവണയും അബോർഷനായി. സാമ്പത്തികം ഒരു പ്രശ്നമല്ലാതിരുന്നതിനാൽ കാണാത്ത ഡോക്ടർമാരോ ചെയ്യാത്ത ചികിത്സകളോ ഇല്ല. പക്ഷേ എവിടേയും എന്താണ് പ്രശ്നമെന്നു കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല... ഡോക്ടർമാരുടെ പരിശോധനയിൽ ഒരു കുഴപ്പവുമില്ല... അളിയന്റെ മുത്തശ്ശിയും അഛനും കേവലം ഒരു മാസത്തെ ഇടവേളയിലാണ് മരണപ്പെടുന്നത്... അതോടെ എന്തെങ്കിലും ദോഷങ്ങളാകാമെന്നു കരുതി പ്രശ്നം നോക്കൽ, പൂജകൾ മുതലായവ ഒരു വശത്ത്... ചികിത്സകൾ മറു വശത്ത്... അങ്ങനെയിരിക്കെ ഒരു ദിവസം ചേച്ചി അമ്മയെ ഫോൺ വിളിച്ചു ഒരു കാര്യം അവതരിപ്പിച്ചു. ചേച്ചിയെ യാദൃശ്ചികമായി കണ്ടു മുട്ടിയ ഒരു ടീച്ചർ പറഞ്ഞ കാര്യമാണ്... കാസറഗോഡ് ഒരു സ്വാമി ഉണ്ടത്രേ. സന്താനലബ്ധിക്കുള്ള തടസ്സങ്ങൾ മാറ്റാൻ പ്രത്യേക സിദ്ധിയുള്ള ആളാണ്.മാത്രമല്ല കുടുംബപരമായ ദോഷങ്ങളൊക്കെ പരിഹാരക്രിയകളിലൂടെ മാറ്റുമത്രേ... ചേച്ചി ഇക്കാര്യം വീട്ടിൽ വന്നപ്പോൾ അവതരിപ്പിച്ചു. " ഇപ്പം എവിടെല്ലാം പോയി മോളേ..." അമ്മ പറഞ്ഞു. " നമുക്കൊന്നു നോക്കാമമ്മേ... കുടുംബമായി ജാതകങ്ങളുമായി ചെല്ലണം. കാസറഗോഡു വരെ പോയാൽ മതിയല്ലോ..."

💬 Comments

View all comments