0%

Chapter Title : സാരംഗ്കോടിൽ സകുടുംബം 2 [അപരൻ]

Author : aparan Read All Parts 4.9K
ചേച്ചി. " ആ... പോയി നോക്കാം. അതിന്റെ കുറവു വേണ്ട..." അമ്മയുടെ വാക്കുകളിൽ ശുഭാപ്തി വിശ്വാസം കുറവായിരുന്നു. ചേച്ചി അപ്പോൾ തന്നെ സ്വാമിജിയുടെ ആശ്രമത്തിൽ വിളിച്ചപ്പോൾ അടുത്ത വെള്ളിയാഴ്ച ചെല്ലാൻ പറഞ്ഞു. വെള്ളിയാഴ്ച ദിവസം ഞങ്ങൾ ആശ്രമത്തിലെത്തി. എന്നു വച്ചാൽ ഞാൻ, അഛൻ, അമ്മ, ചേച്ചി, അളിയൻ, അളിയന്റെ അമ്മ ഭാമിനി ആന്റി, പെങ്ങൾ സിജിച്ചേച്ചി. അന്ന് പൂജയൊന്നും ഇല്ലായിരുന്നു. നേരത്തെ പറഞ്ഞിരുന്നതു കൊണ്ട് സ്വാമിയുടെ അനുയായി നേരേ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. സ്വാമിജി ഒരു പീഠത്തിലിരിക്കുകയാണ്. ഞങ്ങളോട് ഇരിക്കാൻ ആംഗ്യം കാട്ടി. ഞങ്ങൾ വിരിച്ചിട്ട പുൽപ്പായിൽ ഇരുന്നു. അനുയായി ഞങ്ങളുടെ ജാതകങ്ങൾ എല്ലാം വാങ്ങി സ്വാമിജിയുടെ കയ്യിലേല്പിച്ചു. സ്വാമിജി അതെല്ലാം വാങ്ങി ഓരോന്നും വായിച്ചു നോക്കി. പിന്നെ കവിടി നിരത്തി കുറേ കണക്കു കൂട്ടലുകൾ നടത്തി. പിന്നെ പത്തു മിനിട്ടോളം കണ്ണടച്ചു ധ്യാനനിരതനായി. പിന്നെ കണ്ണു തുറന്ന് പല പ്രാവശ്യം കവിടി നോക്കി. വീണ്ടും പത്തു മിനിട്ടു ധ്യാനം. പിന്നീട് കണ്ണു തുറന്ന് ഞങ്ങളെ എല്ലാവരേയും നോക്കി... " നോം നിരീച്ചതു തന്നെ..." ആരും ഒന്നും മിണ്ടിയില്ല. സ്വാമിജി തുടർന്നു, "ജാതകങ്ങളിലെല്ലാം ദോഷം കാണുന്നു... മുജ്ജന്മദോഷം... ശുദ്ധജാതകങ്ങളൊന്നുമില്ല..." " സ്വാമിൻ പരിഹാരം എന്തെങ്കിലും..." അഛൻ ചോദിച്ചു.
" പറയാം... മാതാപിതാക്കൾ മൂന്നു പേരുടേയും ജാതകങ്ങളിൽ കടുത്ത മുജ്ജന്മദോഷം... മൂന്നു ജന്മങ്ങളിലെ ദോഷം... മക്കളേയും അതുപിടി കൂടിയിരിക്കുന്നു. മാത്രമല്ല മക്കൾക്ക് ഓരോരുത്തർക്കും പരിഹാരം ചെയ്യാതെ പോയ മുജ്ജന്മദോഷവും. സത്യത്തിൽ ഈ വിവാഹം നടക്കരുതാത്തതായിരുന്നു. ജന്മദോഷങ്ങൾ വിവാഹബന്ധത്തിലൂടെ പതിന്മടങ്ങു ദോഷകരമായിത്തീർന്നിരിക്കുന്നു..." ചേച്ചിയുടെ മുഖം വിളറി. അളിയനും അമ്മയും തഥൈവ...

💬 Comments

View all comments