0%

Chapter Title : സാരംഗ്കോടിൽ സകുടുംബം [അപരൻ]

Author : aparan Read All Parts 3.6K

ദേവിയുടെ... അവിടെയാണ് പൂജ. ഒരാഴ്ച ക്ഷേത്രത്തിൽ താമസിച്ചു പൂജ ചെയ്യണം. വിനായക സ്വാമി ആ ക്ഷേത്രത്തിലെ അനുയായി ആണ്.

" പിന്നെ ചില കാര്യങ്ങളും നിബന്ധനകളുമുണ്ട്. അതൊക്കെ അവിടെയെത്തിയിട്ട്..."

അപ്പോൾ തന്നെ ഹോട്ടലിൽ നിന്നും വേണ്ട ഡ്രസ്സുകളൊക്കെയെടുത്ത് വിനായകസ്വാമിയുടെ ഒപ്പം പുറപ്പെട്ടു.

ട്രക്കിലായിരുന്നു യാത്ര. വഴി പകുതിദൂരം പിന്നിട്ടതോടു കൂടി ടാർ ചെയ്ത റോഡു വിട്ടു ചെറിയ വനത്തിലൂടെ ആയി യാത്ര. പക്ഷേ സ്വാമി പറഞ്ഞതു പോലെ പത്തു കിലോമീറ്ററൊന്നുമല്ല, ഒരു പതിനഞ്ചു കിലോമീറ്ററെങ്കിലും വനത്തിലൂടെ സഞ്ചരിച്ചു കാണണം.

ഒടുവിൽ ക്ഷേത്രത്തിലെത്തി. കാടിനു നടുവിൽ ഒരു വലിയ മതിൽക്കെട്ട്. ചെറിയോരു ആശങ്ക എല്ലാവരിലും ഉണ്ടായി.

അടച്ചിട്ട ക്ഷേത്രമതിലിലെ കവാടത്തിൽ വിനായകസ്വാമി മുട്ടി. വാതിൽ തുറക്കപ്പെട്ടു.

എല്ലാവരും അകത്തു കയറിയപ്പോൾ വാതിലടഞ്ഞു.

ആശങ്ക ചെറിയ ഭയമായി മാറി. പക്ഷേ അതു മനസ്സിലാക്കിയതു പോലെ വിനായകസ്വാമി പറഞ്ഞു,

" പേടിക്കേണ്ടാ. നിങ്ങൾ നടത്താൻ പോകുന്ന പൂജാദികർമ്മങ്ങൾ അതീവരഹസ്യ സ്വഭാവമുള്ളതാണ്. ഒരു സമയം ഒരു കുടുംബത്തിനു മാത്രമേ പ്രവേശനമുള്ളൂ. മറ്റാരും വരാതിരിക്കാൻ മതിലടച്ച് ഇടും..."

സാധാരണ നാട്ടുമ്പുറങ്ങളിൽ കാണുന്നതു പോലെ ഒരു ചെറിയ ക്ഷേത്രം. അല്പം മാറി ഒരു കൽമണ്ഡപം. പിന്നെ ഒരു ഒറ്റമുറി കെട്ടിടം. അവിടെ നിന്നും കുറച്ചകലെയായി ഏതാനം കുടിലുകൾ. മതിൽകെട്ടിനുള്ളിലും ക്ഷേത്ര പരിസരത്തും നിറയേ വൃക്ഷങ്ങളും കുറ്റിച്ചെടികളും. പ്രകൃത്യാ ഉണ്ടായതെന്നു തോന്നിപ്പിക്കുന്ന രീതിയിൽ വിദഗ്ദ്ധമായി നിർമ്മിച്ചിരിക്കുന്ന ഒരു പാർക്ക് എന്നു തന്നെ പറയാം. വൃക്ഷങ്ങളുടെ ശീതളഛായ അന്തരീക്ഷത്തിനു കുളിർമ്മ പകരുന്നു...

സ്വാമി ഞങ്ങളെ ഒറ്റമുറികെട്ടിടത്തിലേക്കു കൊണ്ടു പോയി. അവിടെ ഒരു കസേരയും മേശയും മാത്രം. ഏകദേശം അമ്പതു

💬 Comments

View all comments