0%

Chapter Title : സാരംഗ്കോടിൽ സകുടുംബം [അപരൻ]

Author : aparan Read All Parts 3.6K

വയസ്സു തോന്നിക്കുന്ന മറ്റൊരു സ്വാമി അവിടെ ഇരിക്കുന്നു.

ക്ഷേത്രത്തിൽ അടയ്ക്കേണ്ട തുകയെപ്പറ്റി നേരത്തെ ധരിപ്പിച്ചിരുന്നു... പത്തുലക്ഷം രൂപ...!

ഫീസ് അടച്ചു കഴിഞ്ഞപ്പോൾ സ്വാമി ഞങ്ങളെ കൂട്ടിക്കൊണ്ടു കുടിലുകളുടെ അടുത്തേക്കു പോയി.

" മൂന്നു പാർപ്പിടങ്ങളാണ് നിങ്ങൾക്ക്. ഭക്ഷണം എത്തിക്കാൻ ഉള്ള ഏർപ്പാടുകളൊക്കെയുണ്ട്. ടിവി, ഫോൺ അതു പോലുള്ളവ ഇല്ല. മറ്റു സൗകര്യങ്ങളെല്ലാമുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വെളിയിൽ തൂക്കിയിട്ടിരിക്കുന്ന മണി മുഴക്കിയാൽ മതി."

വിനായക സ്വാമി പോയി...

ഞാനും അഛനും അമ്മയും ഒരു കുടിലിൽ. അളിയനും ചേച്ചിയും മറ്റൊന്നിൽ. ഭാമിനിയാന്റിയും സിജിച്ചേച്ചിയും മൂന്നാമത്തേതിൽ.

പുറമേ കണ്ടാൽ കുടിലാണെങ്കിലും അകത്ത് എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടായിരുന്നു. വിരിച്ചൊരുക്കിയ കിടക്കകളും അറ്റാച്ഡ് ബാത്റൂമും ഒക്കെ...

ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും മുഴുവൻ കറുപ്പു വസ്ത്രം ധരിച്ച ഒരു സ്വാമിനിയെത്തി. കയ്യിലെ ട്രേയിൽ ഗ്ലാസ്സുകളിൽ പാല്. പക്ഷേ പാലിനു നേരിയ പച്ച നിറം. എന്തൊക്കെയോ പച്ചമരുന്നുകൾ ചേർത്തതു പോലെ. പക്ഷേ നല്ല മധുരവും രുചിയും.

അത് കുടിച്ചു കഴിഞ്ഞ് വിശ്രമം...

ഉച്ചഭക്ഷണം സ്വാമിനി തന്നെയാണ് കൊണ്ടു വന്നത്. ഏകദേശം മുപ്പത്തഞ്ചു വയസ്സു തോന്നിക്കും സ്വാമിനിക്ക്. അത്യാവശ്യം നന്നായി മലയാളം അറിയാം. ദുർഗ്ഗനന്ദ എന്നാണ് പേര് എന്നും തമിഴ്നാട്ടുകാരി ആണെന്നും അറിഞ്ഞു..

ഉച്ച ഭക്ഷണം പച്ചരിച്ചോറ്, ചപ്പാത്തി, രണ്ടു തരം കറികൾ കൂടാതെ മട്ടൺ കറിയും. അത് അത്ഭുതപ്പെടുത്തി...

മുറിക്കകത്ത് ഫാനുണ്ടെങ്കിലും അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. മുറ്റത്തു നിന്നാൽ അകലെയായി അന്നപൂർണ ഗിരിനിരകൾ കാണാം. സൂര്യപ്രകാശത്തിൽ ധവളവർണ്ണത്തിൽ വെട്ടിത്തിളങ്ങുന്ന പർവ്വതനിരകളുടെ മനോജ്ഞകമായ ദൃശ്യചാരുത തന്നെ കണ്ണിനു കുളിർമ്മ പകരും...

"

💬 Comments

View all comments