Chapter Title : സാറയുടെ പ്രയാണം - പൂര്‍ത്തികരണം
MLA പളനി വൈഗയെ നോക്കി
" അയ്യോ സാര്‍ , ഞാന്‍ പറഞ്ഞില്ലേ അത്രയും പൈസ " വൈഗയുടെ കണ്ണില്‍ കൂടി കണ്ണ് നീര്‍ ഒഴുകി ... അത് വരെ മനസ് കല്ല് പോലെ ആക്കിയിരുന്ന അവള്‍ ഒരു രാത്രി കൊണ്ട് പൈസ ഒപ്പിക്കണം എന്ന് കേട്ടപ്പോള്‍ ആകെ വിയര്‍ത്തു , വേറൊന്നും അവര്‍ പറയുന്നുമില്ല .. നാര്‍ക്കോട്ടിക് സെല്ലിലെ ഉധ്യോഗസ്ഥന്‍ പറഞ്ഞ രീതിയില്‍ അവരെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല അവരിതുവരെ
"പിന്നെ എപ്പോ തരും ?"
" ഞങ്ങള് നാട്ടില്‍ ചെല്ലണം ...വീട് വിറ്റിട്ട് വേണം ..."
" ശെരി ..മൂന്നു നാള്‍ സമയം തരാം ....അത് വരെ നീയിവിടെ നില്‍ക്ക് ...അമ്മാ പോയി പൈസ ആയി വരട്ടെ " പളനി അവളെ ആകെമാനം ഒന്നുഴിഞ്ഞു ...ആ നോട്ടത്തില്‍ അവര്‍ ഉദേശിച്ചു വരുന്നത് എന്താണെന്ന് വൈഗക്ക് മനസിലായി .
" ആ അമ്മാ ചെന്നിട്ട് എന്താ പ്രയോജനം ... അവരിവിടെ നിക്കട്ടെ ....ഇവള്‍ പോയി കൊണ്ട് വരട്ടെ "
" സാര്‍ വീട് മമ്മിയുടെ പേര്‍ക്കാണ് ...മമ്മി തന്നെ പോയാലും കാര്യമില്ല ....ഞാന്‍ കൂടെ പോണം "
" ശെരി ..അപ്പൊ ..പോയിട്ട് പൈസയുമായി വാ ..മൂന്നു നാള്‍ സമയം ഉണ്ട് "
മൂന്നു ദിവസത്തിനുള്ളില്‍ വീട് വില്‍ക്കാനാവുമോ എന്നവള്‍ക്ക് സംശയം ഉണ്ടായിരന്നു . എന്നാലും അവള്‍ സാറയെ കൈ പിടിച്ചു പുറത്തേക്കിറങ്ങാന്‍ തുടങ്ങി
" സാര്‍ ... നിങ്ങള്‍ക്ക് ..നിങ്ങള്‍ക്ക് എത്ര വേണ്ടി വരും ?"
വാതില്‍ക്കല്‍ വരെയെത്തിയ വൈഗ തിരിഞ്ഞു .
💬 Comments
View all comments