Chapter Title : സാറയുടെ പ്രയാണം - പൂര്‍ത്തികരണം
" എനിക്ക് പതിനഞ്ച് ലക്ഷം ... ശരവണന് മുപ്പത്തിയഞ്ചു ലക്ഷം ...അത് മിനിസ്ടര്‍ക്ക് ആണ് ...ശരവണന്‍ വന്ത് മിനിസ്ടര്‍ PA... "
അയാള്‍ പറഞ്ഞത് കേട്ട് വൈഗ ഞെട്ടി . മൊത്തം എണ്‍പത് ലക്ഷം ..ബോബിയെ കോര്‍ട്ടില്‍ ഹാജരാക്കിയാലോ എന്നവള്‍ ആലോചിച്ചു . വാദിച്ചാല്‍ ഒരു പക്ഷെ ? ശിക്ഷിച്ചാല്‍ നാര്‍ക്കോട്ടിക് ആയത് കൊണ്ട് എന്താണ് ശിക്ഷ എന്നറിയില്ല
സാറ വൈഗയുടെ കയ്യിൽ പിടിച്ചു , അവൾ മമ്മിയെ കൂട്ടി കൊണ്ട് ഹാളിലേക്കിറങ്ങി .അവിടെ ഒരു ചെയറിൽ ആ റിസപ്‌ഷനിസ്റ് മായ ഇരിപ്പുണ്ടായിരുന്നു . അവർക്ക് സംസാരിക്കാൻ വേണ്ടി പുറത്തിറങ്ങി നിന്നതാണവൾ
" മമ്മി , ഇത്രയും പൈസ നമ്മളെവിടുന്നു ഉണ്ടാക്കും , ബോബിയെ കോര്‍ട്ടില്‍ ഹജരാക്കട്ടെ... നമുക്ക് വാദിക്കല്ലോ...വക്കീലിനെ വെച്ച്"
" ചേച്ചി " മലയാളത്തിലുള്ള വിളി കേട്ട് വൈഗ അവളെ അമ്പരന്നു നോക്കി . മായ അവരുടെ അദുത്തെക്ക് വന്നു
' ചേച്ചി ... അവര്‍ക്ക് വേണ്ടിയത് പൈസ അല്ല ...നിങ്ങളെയാണ് ... നിങ്ങള്‍ പൈസ ഉണ്ടാക്കി കൊടുത്താലും അവര് വീണ്ടും മറ്റേതെങ്കിലും കാരണം പറഞ്ഞു നിങ്ങളെ സമീപിക്കും ... നിങ്ങള്‍ പുറത്തെക്കിറങ്ങിയപ്പോള്‍ അവര് പറഞ്ഞതാണിത് ... നിങ്ങളുടെ അടുത്ത് നിന്നുള്ള സമ്മതത്തിനു വേണ്ടിയാണ് അവര്‍ ഓരോ ഓഫറുകള്‍ വെക്കുന്നത് "
വൈഗ അവളുടെ കയ്യില്‍ പിടിച്ചു
" മോളെ ..എനിക്കും അതറിയാം ..പക്ഷെ .... അങ്ങോട്ടെങ്ങനെ കയറി സംസാരിക്കും ...ഇത്രയും പൈസ പെട്ടന്ന് ...."
" ഞാനവരോട് സംസാരിക്കാം ചേച്ചി "
ഒരു പക്ഷെ ,മായ അവരുടെ ഒരേജന്റ് ആയിരിക്കാമെന്ന് വൈഗക്ക് തോന്നി
💬 Comments
View all comments