Chapter Title : സാറയുടെ പ്രയാണം - പൂര്‍ത്തികരണം
പെടുത്തിയതാനെന്നും പറഞ്ഞത് ..ഞാന്‍ വീണ്ടും നിന്നോട് സോറി പറയുന്നു " വിജയകുമാര്‍ ഒന്ന് നിര്‍ത്തി .വൈഗയെ നോക്കി ...അവള്‍ സാറക്ക് അയാള്‍ പറഞ്ഞത് മനസിലാക്കി കൊടുത്തു
' എന്‍റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതാണ് ...പിള്ളേരൊക്കെ ഓരോയിടത്തും സെറ്റില്‍ ആയി ... ഒത്തിരി പണവും ഉണ്ടാക്കി ...അന്നത്തെ സഹതാപം കൊണ്ട് പറയുകയല്ല .....നിന്നെ ഞാന്‍ വിവാഹം കഴിക്കട്ടെ ....'
വൈഗക്ക് അത് സാറയോട് പറയാന്‍ മടിയായിരുന്നു ..അവള്‍ പരുങ്ങിയപ്പോള്‍ വിജയകുമാര്‍ അവളെ നിര്‍ബന്ധിച്ചു ..പക്ഷെ അതിനു മുന്നേ ...
" ഞാന്‍ വരാം .... നിങ്ങളുടെ കൂടെ ...ഇപ്പോള്‍ തന്നെ "
" മമ്മി ...." ബോബിയും വൈഗയും അവളെ അമ്പരന്നു നോക്കി ...സാറ അവരെയൊന്നു നോക്കുക പോലും ചെയ്യാതെ ഉള്ളിലേക്ക് കയറി ബാഗ് എടുത്തു ഒന്ന് രണ്ടു ഡ്രെസ്സും എടുത്തു പുറത്തേക്ക് വന്നു
" മമ്മി ...." ബോബി അവളുടെ കൈ പിടിച്ചു
' തമ്പി ... ഒന്നും പേടിക്കണ്ട .... നിയമപരമായി തന്നെ ഞാന്‍ വിവാഹം കഴിക്കും ...ഇതാണ് എന്‍റെ കാര്‍ഡ്" വിജയ കുമാര്‍ ഒരു കാര്‍ഡ് എടുത്തവന്റെ പോക്കറ്റില്‍ തിരുകിയിട്ട് സാറയുടെ കയ്യില്‍ നിന്നും ബാഗ് മേടിച്ചു ...
അവള്‍ അയാളുടെ കാറില്‍ കയറി പോകുന്നത് കണ്ടു ബോബി സ്തംഭിച്ചു നില്‍ക്കുവാണപ്പോഴും
' ബോബി ...മമ്മി അയാളുടെ കൂടെ പോയത് എന്തിനാണെന്നറിയാമോ?"
അത് വരെ ഭിത്തിയില്‍ ചാരി മിണ്ടാതിരുന്ന അജിത്ത് പൊട്ടിത്തെറിച്ചു
" മിണ്ടണ്ട ..എന്‍റെ ഭാവിക്ക് വേണ്ടിയാ പോകുന്നെ ...ഒന്നോര്‍ത്തോ ... ചേച്ചി നോക്കണമെന്ന് പറഞ്ഞു തന്നതാ എനിക്കവളെ ...പിന്നെ ബോബിച്ചായനും
💬 Comments
View all comments