0%

Chapter Title : സാറയുടെ പ്രയാണം - പൂര്‍ത്തികരണം

Author : Mandhan Raja Read All Parts 1.2K

കൈ പിടിച്ചു തന്നു ...എന്‍റെ ഭാവിക്കാ അവളീ ചെയ്യുന്നതെന്ന് എനിക്കറിയാം ....എന്‍റെ ഭാവിയും എങ്ങനെ വേണമെന്ന് എനിക്കറിയാം ..... " അജിത്ത് മുറിയിലേക്ക് കയറി വാതില്‍ ഭയങ്കരമായ ശബ്ധത്തില്‍ കൊട്ടിയടച്ചു

ബോബിയും വൈഗയും ഭയചകിതരായി .. ടിവി കണ്ടു കൊണ്ടിരുന്ന മിയമോള്‍ പേടിച്ചു ബോബിയുടെ കാലില്‍ കെട്ടി പിടിച്ചു .... ആദ്യമായാണ് അജിത്തിങ്ങനെ ക്ഷോഭിക്കുന്നെ...അകത്ത് അവന്‍ ഭിത്തിയില്‍ മുഷ്ടി ചുരുട്ടി ഇടിക്കുന്ന ശബ്ദം കേട്ടവര്‍ ആകെ പരിഭ്രാന്തരായി .. ആദ്യമായാണ് സാറയെ അവള്‍ എന്നൊക്കെ ബോബിയുടെ മുന്നില്‍ വെച്ച് പറയുന്നത് ... സാറാന്റി എന്നെ പറഞ്ഞിട്ടും വിളിച്ചിട്ടുമുള്ളൂ

" അജിത്തേ ..വാതില് തുറക്കടാ...എടാ " ബോബിയും വൈഗയും മാറി മാറി മുട്ടി വിളിച്ചിട്ടും അവന്‍ തുറന്നില്ല ...

' പേടിക്കണ്ട ...ഇവിടെ വെച്ചോന്നും ഞാന്‍ കാണിക്കില്ല .... അവരുണ്ടല്ലോ ...എന്‍റെ അപ്പനും അമ്മയും ... അവരോടു ഞാന്‍ ചോദിച്ചിട്ടേ ഹും ...നാളെ രാവിലെ നിങ്ങള്‍ എഴുന്നേല്‍ക്കുന്നതിനുമുന്നേ ഞാന്‍ പൊക്കോളാം..... ഇനി നമ്മള്‍ കാണില്ല ...ഗുഡ് ബൈ. ." വീണ്ടും വാതില്‍ തുറന്നു പറഞ്ഞിട്ട് അജിത്ത് വാതിലടച്ചു രാവിലെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടാണ് അജിത്ത് കണ്ണ് തുറന്നത് .. ഉറക്കപ്പിച്ചുള്ള കണ്‍പോളകള്‍ അവന്‍ ബലമായി തുറന്നു ....ബാത്‌റൂമില്‍ കയറി മുഖം കഴുകിയിട്ടും അവന്‍റെ മുഖത്തെ വിളറിച്ചയും കണ്ണീര്‍ ഉണങ്ങിയ പൂര്‍ണമായി മായ്ക്കാന്‍ കഴിഞ്ഞില്ല ... കണ്ണാടിയില്‍ നോക്കിയവന്‍ പൊട്ടിക്കരഞ്ഞു .... മുറിയിലെക്കിറങ്ങി ഷെല്‍ഫിന്റെ മേലെ നിന്ന് ബാഗെടുത്തു രണ്ടു ജോഡി ഡ്രെസ് എടുത്തു കുത്തി കയറ്റിയിട്ടു വാതിലിന്‍റെ ചുവട്ടില്‍ വന്നതും ഒരു പേപ്പറില്‍ എന്തോ എഴുതി

💬 Comments

View all comments