0%

Chapter Title : സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax]

Author : Kambikathakal Read All Parts 2.7K

സന്ധ്യാ നേരത്താണ് ഒരു കപ്പിൾസ്... കോളേജ് പിള്ളേരാണ്... അവരുമായി ഒരു ചെറിയ തർക്കം ഉണ്ടാവുന്നത്... ആ തർക്കത്തിൽ പ്രദീപിന് ഒരു കൈയബദ്ധം പറ്റി... രണ്ടിന്റെയും മൂക്കും വയറും ഇടിച്ച് അവരുടെ ബോധം പോയി... വെപ്രാളത്തിൽ പ്രദീപ് അവരെ ആരും കാണാതെ പൊക്കിയെടുത്ത് കാറിൽ ഇട്ടു വീട്ടിലേക്ക് കൊണ്ടുപോയി.... പിന്നീട് ആ പിള്ളേര് ആരും കണ്ടിട്ടില്ല.... അതെ പ്രദീപിന്റെ ആദ്യത്തെ ഇരകൾ... അന്ന് അതൊരു കൈയബദ്ധം ആയിരുന്നെങ്കിലും അതിൽ എന്തോ ഒരു സുഖം പ്രദീപിന് തോന്നി...അയാളുടെ ഏകാന്തമായി ദിവസങ്ങൾക്കു വളരെ വലിയ ലഹരിയായി മാറി ആ സംഭവം...

കമിതകളെ കൊന്നുകളയുമ്പോൾ... തന്നെ വഞ്ചിച്ച പെണ്ണിനോട് പ്രതികാരം ചെയുന്ന സുഖമാണ് അയാൾക്ക് കിട്ടിയത്...

അയാളത് ആവർത്തിക്കാൻ തുടങ്ങി...

പക്ഷേ അത് ഒരു ദിവസം നിന്നു... അത്‌ നിന്നത് വർഷയിൽ നിന്നാണ്... റോഷനെ വെട്ടി നുറുക്കി കഴിഞ്ഞു അവളുടെ സംസാരത്തിൽ നിന്നാണ് റോഷൻ അവൾക്ക് ഒരു അനിയനെ പോലെയായിരുന്നു എന്ന് പ്രദീപ് തിരിച്ചറിഞ്ഞത്... അതോടെ ആ ലഹരി പ്രദീപിൽ നിന്നും മാറി... കാമുകി കാമുകന്മാരെ വധിക്കുന്നതിൽ മാത്രമായിരുന്നു അയാളുടെ ലഹരി.. ഇന്നയാൾക്കു ഒരു അബദ്ധം പറ്റി എങ്കിലും വർഷയെ വെറുതെ വിട്ടാൽ അത് തനിക് അപകടമാണ് എന്ന് തിരിച്ചറിഞ്ഞ പ്രദീപ്‌ മനസ്സില്ല മനസ്സോടെ വർഷയെ കൂടി നിശബ്ദമാക്കേണ്ടി വന്നു...

ഒരു കുറ്റബോധത്തിൽ പ്രദീപ് എല്ലാം നിർത്താൻ തീരുമാനിച്ചു...

വീടിന്റെ അടിയിലെ പിശാചിന്റെ അടുക്കളയായ അണ്ടർഗ്രൗണ്ട് അയാൾ മണ്ണിട്ട് മൂടി... പക്ഷെ മനസ്സിന്റെ പിശാചിന്റെ അടുക്കള അത്ര പെട്ടന്ന് മൂടാൻ അയാൾക്കയില്ല... പ്രദീപിന് അത് അസഹ്യമായിരുന്നു...ഒടുവിൽ കുറെ മനഃശാസ്ത്ര ഡോക്ടർമാരെ പോയി കണ്ടു...

💬 Comments

View all comments