Chapter Title : സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax]
വരില്ലേ എന്നിട്ടും മതിയായില്ലെങ്കിൽ അവന് അപ്പോഴേക്കും ഒരു ജോലി കിട്ടും ബാക്കി അവന്റെ ശമ്പളം കൊണ്ടു അവൻ തന്നെ അങ്ങ് പണിയെല്ലാം തീർത്തോളും....
പ്രദീപിന്റെ വീട്ടിൽ നിന്നും കഷ്ട്ടിച്ചു ഒരു കിലോമീറ്റർ മാത്രം ഉള്ളു വീട് വെക്കാൻ കണ്ടുവെച്ച പുതിയ സ്ഥലം. അതൊരു അമേരിക്കൻ അച്ചായന്റെ സ്ഥലമായിരുന്നു. അങ്ങേര് ആണെങ്കിൽ നല്ല ദൈവഭക്തിയും ഭയമുവുള്ള കൂട്ടത്തിലാണ്. ഭക്തിയേക്കാൾ ഭയമാണ് കൂടുതൽ എന്ന് വേണമെങ്കിൽ പറയാം...മുല്ലപെരിയാർ പൊട്ടും പൊട്ടും എന്ന് കേട്ട് ഇടുക്കിയിലേക്ക് വരാൻപോലുമുള്ള ധൈര്യം അങ്ങേർക്ക് നഷ്ടപ്പെട്ട് പോയി...
അതുകൊണ്ടാണ് പാതി വിലയ്ക്ക് അവിടെ ഉണ്ടായിരുന്ന അറുപതു സെന്റ് പറമ്പ് പെട്ടന്നു വില്പനയ്ക്ക് വെച്ചത്...പ്രദീപിന്റെ ഭാഗ്യം വേറെ ആരെങ്കിലും കച്ചോടം ആക്കുന്നതിനു മുൻപ് അയാൾ തന്നെ അത് സ്വന്തമാക്കി അവിടെ പണി തുടങ്ങി വെച്ചു. പെട്ടന്നു തന്നെ ഒരു പ്ലാൻ ഉണ്ടാക്കി അപേക്ഷ കൊടുത്തു, പ്രദീപ് സർക്കാർ ഉദ്യോഗസ്ഥൻ ആയതുകൊണ്ട് വീട് ഉണ്ടാക്കാനുള്ള ബിൽഡിംഗ് പെർമിറ്റ് ഒക്കെ പെട്ടന്ന് ശെരിയായി. ശശി മേസ്തിരി എന്നൊരാൾക്ക് പണി ഏല്പിച്ചു...ഇടുക്കിക്കാരൻ ആണെങ്കിലും ശശി മേസ്തിരി കേരളത്തിലും അവിടെയും ഇവിടെയുമായി ഒരുപാട് വീടുകൾ പണിത് കൊടുത്തിട്ടുണ്ട്...അത്രയും പെർഫെക്ഷൻ ആണ് അദ്ദേഹം ജോലിയിൽ...
ആളൊരു സിവിൽ എഞ്ചിനീയർ കൂടിയായതുകൊണ്ട് നല്ല അറിവും ഈ മേഖലയിൽ ഉണ്ട്. ചെയുന്ന ജോലിയോട് നൂറ് ശതമാനം ആത്മാർത്ഥയുണ്ട് അതുകൊണ്ട് തന്നെ അയാൾ ആ ഫീൽഡിൽ നിന്നുള്ള വരുമാനം കൊണ്ടു ഒരു കോടീശ്വരനായി എങ്കിലും അതിന്റെ അഹങ്കാരം ഒന്നും ഇല്ലാത്ത മനുഷ്യനാണ്.
തന്റെ പണിക്കാരുടെ കൂടെ തന്നെ ജോലി ചെയ്യും അവരുടെ ഒപ്പം തന്നെ ഭക്ഷണം കഴിക്കും തന്റെ
💬 Comments
View all comments