Chapter Title : സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 1 [Trickster Tom]
ആയാല്‍ ഉടനെ തന്നെ അമ്മയെയും അങ്ങൊട്ട് കൊണ്ടു പൊകാന്‍ ആയിരുന്നു പ്ലാന്‍.
അമ്മെടെ വിസയും റെടിയായി അതിന്‍റ്റെ പെപര്‍ വര്‍ക്ക് മെടിക്കാന്‍ പൊയപൊഴാ ബ്രേക്ക് പൊയ ടിപ്പര്‍ ലൊറി അമ്മെടെ കാറിനെ ഇടിച്ച് തെറുപ്പിചത്. അമ്മ ഓണ്‍ തി സ്പ്പൊട്ട് മരിച്ചു. കേസൊഴിവാക്കാന്‍ ടിപ്പറിന്‍റ്റെ കമ്പനി നല്ല ഒരു തുക തന്നു. പിന്നെ അമ്മയുടെ ഇന്‍ശ്യുറന്‍സും കൂടി നല്ല ഒരു തുകയായി. അമ്മയുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ നാട്ടില്‍ എത്തിയപ്പൊ, ഒറ്റ ചിന്തയേ ഉണ്ടായൊള്ളു - ഗുട് ബൈ കെരള.
ഫൊര്‍മാലിറ്റീസ് എല്ലാം കഴിഞ്ഞ് കാശും ക്ലിയര്‍ ആയി വന്നപ്പൊ ഒരു മാസം പിടിച്ചു. റിമോട്ട് വര്‍ക്കിങ്ങ് ചെയ്യാന്‍ കമ്പനി സമ്മതിച്ചതുക്കൊണ്ട് ജൊലി പോയില്ലാ. തുടക്കം മുതലേ നാട്ടില്‍ കൂടെ എന്ന് പറയാന്‍ ആകെ അമ്മ ഒഴിച്ചാല്‍ അപ്പുറത്തെ വീട്ടിലേ ദിവാകരന്‍ ചേട്ടനും കുടുംബവും ആയിരുന്നു. ഞങ്ങളെ പൊലെ തന്നെ സ്നേഹിച്ച ആളെ കെട്ടിയ കുറ്റത്തിനു ലൊകം കൈവെടിഞ്ഞ ഒരു കുടുംബം. അവര്‍ താമസിക്കുന്ന വാടക വീട്ടില്‍ നില്ക്കാന്‍ പറ്റാതെ മാറാന്‍ നോക്കുമ്പൊഴാ എന്‍റ്റെ അമ്മയുടെ മരണം.
ചിലപ്പൊ ഇനി അവരെ രക്ഷിക്കാനാവും എന്‍റ്റെ അമ്മയുടെ മരണം സംഭവിച്ചത്. കാരണം, അവരെ അടുത്തറിയാവുന്ന എനിക്ക് എന്‍റ്റെ വീട് എഴുതി കൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആ വീടൊ അതിന്‍റ്റെ പണമോ എനിക്കെന്തിനാ? ദിവാകരന്‍ ചേട്ടന്‍ ശക്തമായി എതിര്‍ത്തെങ്കില്‍ പൊലും, ഞാന്‍ ഉറച്ചു നിന്നു. ദിവാകരന്‍ ചേട്ടനു വീട് കൈമാറുമ്പൊ കെട്ടിപിടിച്ച് കരയുകായിരുന്നു ചേട്ടനും പിന്നീട് ചേട്ടന്‍റ്റെ ഭാര്യ സുധി ചേചിയും. അങ്ങനെ രണ്ട് മാസത്തിനു ശേഷം ഞാന്‍ തിരിച്ചു...
💬 Comments
View all comments