Chapter Title : സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 3 [Trickster Tom]
പീജീ ചെയ്യുവാ. രണ്ട് മാസംക്കൊണ്ട് പ്രോജെക്റ്റ് സബ്മിഷനാ. അത് കഴിഞ്ഞാല്‍ അവളും എം എസ് സീ കമ്പ്യുട്ടര്‍ കാരിയാവും. എന്നിട്ട് വേണം അവളെ കെട്ടിച്ച് വിടാന്‍. കണ്ണന്‍ ഇപ്പൊ ടിഗ്രീ ഫസ്റ്റിയര്‍ കഴിഞ്ഞു."
"അച്ഛന്‍ തന്നെ അങ്ങ് കെട്ടിയാല്‍ മതി. എനിക്കേ ജോലിയൊക്കെ ആയിട്ട് മതി കെട്ടൊക്കെ." ഗൌരി പുറകില്‍ പറയുന്നത് കേട്ടു.
"സമയം കളയാതെ പോകാന്‍ നോക്ക് ബസ്സിപ്പൊ പോകും."
"രവി ചേട്ടാ ബായി. പിന്നെ കാണാമേ." ഗൌരിയും കണ്ണനും പറഞ്ഞുക്കോണ്ട് ഓടി.
"മോനെ, നീ ഇനി ഇങ്ങോട്ട്... തീരുമാനം മാറ്റുമൊ?"
"എന്തിനാ ദിവകരേട്ടാ? ആര്‍ക്ക്‌വേണ്ടിയാ?"
"ഞങ്ങളൊക്കെ ഇല്ലെ കുട്ടാ നിനക്ക്?" സുധി ചേച്ചി വന്നു.
"നിങ്ങള്‍ എന്നും എന്‍റ്റെ ഒര്‍മ്മകളില്‍ ഉണ്ട്. പിന്നേ, അത് പോരാതെ വരുമ്പോ ഇങ്ങനെ വീഢിയോ കോള്‍ ചെയ്യും."
"ഹാ, മൊന്‍ എന്നും ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉണ്ട്. മോന്‍ നല്ലതേ വരു."
"അത് മതി സുധി ചേച്ചി. എന്നാല്‍ ഞാന്‍ വെക്കട്ടെ? കുറച്ച് പണിക്കൂടി തീര്‍ക്കാന്‍ ഉണ്ട്."
"ശെരി മോനെ. വല്ലപ്പോഴും വിളിക്ക്. ബൈ."
"ബൈ."
കോളും കട്ട് ചെയ്യ്ത് ഞാന്‍ പായസത്തിലേക്ക് തിരിഞ്ഞു. ഉണ്ടാക്കിയിട്ട് കുറച്ച് നാളായതുക്കൊണ്ട് പ്രാക്റ്റീസ് ചെയ്യാം എന്ന് തോന്നി. ആദ്യത്തെ തവണ ഉണ്ടാക്കിയപ്പൊ പാല്‍ പിരിഞ്ഞു പോയി. അത് അങ്ങനെ തന്നെ കളഞ്ഞു.
പിന്നേയും തുടങ്ങി. ഈ തവണ മധുരം മത്ത് പിടിപ്പിക്കുമ്പോലെ കൂടി. പഞ്ചസാരയുടെയും ശര്‍ക്കരയുടെയും കൂട്ട് മനസ്സിലാക്കിയ ഞാന്‍ ഉണ്ടാക്കിയ പായസത്തില്‍ കുറച്ച്ക്കൂടി പാല്‍ ചേര്‍ത്ത് പരുവത്തിനാക്കി. അത് ഫ്രിട്ജില്‍ വെച്ചു. എന്നിട്ട് ഉറങ്ങാനായി കിടന്നപ്പോ ഞാന്‍ ഫോണ്‍ എടുത്തു, അമ്മയുടെ ഫോട്ടൊ ഒരെണ്ണം നോക്കിയിട്ട് പറഞ്ഞു, "അമ്മ... പായസം റെഡി."
(തുടരും)
💬 Comments
View all comments