0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 3249

ഞാൻ അവിടെ എല്ലാം നോക്കി.." അഞ്ചു ചേച്ചി എന്റെ അടുത്തു വന്നു പരാതി പറഞ്ഞു.

"നിങ്ങൾ സംസാരിച്ചോട്ടെ എന്ന് ഓർത്തു ഞാൻ വിളിക്കാതെ ഇരുന്നതാ.." ഞാൻ ഒരു ഒഴുകൻ മട്ടിൽ പറഞ്ഞു.

ചേച്ചി എന്തോ പറയാൻ വന്നപ്പോ എന്റെ ഫോൺ ബെൽ അടിച്ചു.. അമ്മ ആണു..

ഞാൻ - "എന്താ അമ്മേ?"

അമ്മ - "നീ എവിടാടാ?"

ഞാൻ - "ഞാൻ ഇവിടെ ഉണ്ട് അമ്മേ.. അഞ്ചു ചേച്ചിയുടെ വീട്ടിൽ."

അമ്മ - "ആഹ് ഞാൻ പറഞ്ഞില്ലെ ജൂലി അവൻ അവിടെ ഉണ്ട്.. നീ വെറുതെ എന്നെയും ടെൻഷൻ ആകാൻ.." അമ്മ കൂടെ നിൽക്കുന്ന ജൂലി ആന്റിയോട് സംസാരിക്കുന്നു.. അപ്പോൾ എന്നെ കാണാതെ ജൂലി ആന്റി ടെൻഷൻ ആയി..മ്മ് ഇഷ്ടം ഉണ്ട്..

"അതു പിന്നെ വിളിക്കാതെ പറയാതെ പോയപ്പോ ഞാൻ അവനു പെട്ടെന്ന് എന്തു പറ്റി, എവിടെ പോയി എന്ന് ഓർത്തു പോയി..ചെക്കനെ അര വട്ടൻ എന്ന് പറഞ്ഞു മെറിൻ കളിയാക്കുന്നതിൽ തെറ്റ് ഇല്ല" ജൂലി ആന്റിയുടെ ചിരി.. കൂടെ അമ്മയുടെ ചിരി.. എനിക്ക് അരിശം വന്നു.. ഞാൻ ഫോൺ കട്ട്‌ ആക്കി..

എന്റെ അരിശം ഞാൻ തൂമ്പ കൊണ്ട് തീർത്തു.. അരവട്ടൻ ജൂലിയുടെ അപ്പൻ.. മെറിന്റെ അപ്പുപ്പൻ.. പിറു പിറുത്തു കൊണ്ട് ഓരോന്ന് കാണിച്ചു കൂട്ടുന്ന എന്നെ, ഇവന് വട്ടായോ എന്ന ചിന്തയിൽ അഞ്ചു ചേച്ചി കണ്ണും മിഴിച്ചു നോക്കി നിന്നു.

"അയ്യോ പാമ്പ്.." പെട്ടെന്ന് അഞ്ചു ചേച്ചി കാറി കൊണ്ട് ഓടി..

ഭയന്നു പോയ ഞാൻ പാമ്പിനെ ഒന്നും കണ്ടില്ലേലും കൂടെ ഓടി.. ചേച്ചി പുറത്തു ഉണ്ടായിരുന്ന അലക്കു കല്ലിന്റെ മുകളിൽ ചാടി കയറി.. ഞാൻ ചാടി കയറാൻ നിന്നില്ല.. ഓടിയത് തന്നെ നാണക്കേട്.. ഇനി അതും കൂടി ആയാൽ പിന്നെ ഞാൻ പേടിച്ചു തൂറി ആണെന്ന് വിചാരിക്കും.. ഞാൻ തിരിഞ്ഞു നോക്കി.. പുറകെ ഒന്നും വരുന്നില്ല.. ഞാൻ നിന്നിരുന്ന സ്ഥലത്തും കാണുന്നില്ല..

"എവിടെ ചേച്ചി പാമ്പ്?" ഞാൻ ചേച്ചിയോട് ഒന്നിനേം കാണാത്ത കൊണ്ട് ചോദിച്ചു..

"ദേ അവിടെ.. കിളച്ചപ്പോ പുല്ലിന്റെ കൂടെ ഉണ്ടായിരുന്നു "

💬 Comments

View all comments