Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
ഒന്നും പറഞ്ഞില്ല..
ഞാൻ മെറിനെയും കൊണ്ട് ജൂലി ആന്റിയുടെ വീട്ട്മുറ്റത്തേക്കു കയറി ചെന്നു..അപ്പോഴും മൂവർ സംഘം കത്തി വെപ്പ് ആണ്..മെറിനെ കണ്ടതും ജൂലി ആന്റി ഓടി വന്നു.. മെറിൻ ഇറങ്ങി ആന്റിയെ കെട്ടിപിടിച്ചു.. കുറെയെ നാൾ കഴിഞ്ഞു ആണ് അമ്മയും മകളും തമ്മിൽ കാണുന്നത്.. അതു അവരുടെ കണ്ണുകൾ കാണുമ്പോൾ അറിയാം..
"എന്റെ മെറിൻ കൊച്ചേ എത്ര നാൾ ആയെടി നിന്നേ കണ്ടിട്ട്..ഇവിടേക്കു ഉള്ള വഴി നീ മറന്നോ" അമ്മയും മെറിനെ കെട്ടിപിടിച്ചു.. അമ്മക്ക് എന്തോ പണ്ടേ അവളോട് ഭയങ്കര സ്നേഹം ആണ്..
"ആന്റി അവിടെ ഭയങ്കര തിരക്കാ.. ബുക്ക് അടച്ചു വയ്ക്കാൻ സമയം കിട്ടുന്നില്ല.. അതാ.. ഇനി ഒരു മാസം ഉണ്ട് ഇവിടെ " മെറിൻ ചിരിച്ചു കൊണ്ട് അമ്മയെ കെട്ടിപിടിച്ചു നിന്നു കൊണ്ട് പറഞ്ഞു. എന്നെ നോക്കി അവൾ പുച്ഛിച്ചു.. നിന്റെ അമ്മയെ ഞാൻ എടുത്തു എന്ന രീതിയിൽ.
"അല്ല ഇവനെ എവിടുന്നു കിട്ടി..?" അമ്മയുടെ ചോദ്യം.
"ആ ബസ് സ്റ്റോപ്പിൽ നിന്ന് തിരിയുന്ന കണ്ടു ഞാനാ വിളിച്ചോണ്ട് പോന്നത് " മെറിൻ അമ്മയോട് പറഞ്ഞു.
"ബസ് സ്റ്റോപ്പിൽ നിനക്ക് എന്താരുന്നു പണി? ഏത് പെണ്ണിനെ കാണാൻ പോയതാ" ആന്റി ആണ് അതു ചോദിച്ചത്. കളിയാക്കി ചിരിക്കു ഒപ്പം ഒരു ദേഷ്യവും അതിൽ ഉണ്ടായിരുന്നു..
"എന്റെ പൊന്നോ.. ഞാൻ ആ atm ഇൽ കയറി ഇറങ്ങിയപ്പോളാ ഇത് വേതാളത്തെ പോലെ എന്റെ പുറകിൽ ചാടി കയറിയത്..ഇന്നാ ചേച്ചി കാശ്.." ഞാൻ ചിരിച്ചോണ്ട് നിന്ന അഞ്ചു ചേച്ചിക്ക് പോക്കറ്റിൽ നിന്നും കാശും atm കാർഡും തിരിച്ചു കൈയിൽ വച്ചു കൊടുത്തു. മെറിൻ എന്നെ നോക്കി കൊഞ്ഞനം കുത്തി.. "ഇന്നാ ആന്റി ഇത് പിടിക്ക്".. ഞാൻ എന്റെ ബൈക്കിന്റെ മുകളിൽ ഇരുന്ന ബാഗ് എടുത്തു ആന്റിയുടെ കൈ പിടിച്ചു നീട്ടി അതിൽ തൂകി കൊടുത്തു..
"എന്നാ വാ അമ്മേ നമുക്ക് പോകാം " ഞാൻ അമ്മയോട് അധികാരത്തോടെ പറഞ്ഞു.
"നീ പൊയ്ക്കോടാ ചെക്കാ.. ഞാൻ എന്റെ കൊച്ചിനോട് സംസാരിച്ചിട്ട് വരാം.." അമ്മ അതു പറഞ്ഞപ്പോ ഞാൻ ചമ്മി പോയി..
💬 Comments
View all comments