Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
പറഞ്ഞാൽ പോരെ?" മാധവൻ നല്ല മദ്യ ലഹരിയിൽ ആണ്.
ഞാൻ - "നാണം ഇല്ലല്ലോ പെണ്ണ് കെട്ടി കൊച്ചും ഉണ്ട്.. എന്നിട്ട് അനിയത്തിയുടെ കൂടെ പഠിച്ച ഞങ്ങടെ കൂടെ കമ്പനി അടിച്ചു നടക്കാൻ " ഞാൻ ഒരു രസം തോന്നി വീണ്ടും മാധവനെ പിരി കേറ്റാൻ നോക്കി.
മാധവൻ - "മൈരേ.. നിന്നോട് എനിക്ക് ഒന്നും പറയാൻ ഇല്ല.. വിശാലെ നീ കേക്കടാ.. ഇതെല്ലാം കഴിഞ്ഞിട്ട് ആ പര നാറി പറയുവാ.. ഇനി വരുമ്പോൾ തന്നാൽ മതി തുണ്ട്..ഇന്ന് അവനു വരാൻ പറ്റില്ലാത്ത കൊണ്ട് ആണെന്.. നീ പറയെടാ വിശാലെ ഇവനെ ഒക്കെ എന്താ പറയേണ്ടത് "
ഞാൻ ചിരിച്ചു പോയി.. വിശാലും എന്റെ അളിയാ എന്ന് പറഞ്ഞു തലയിൽ കൈ വച്ചു ചിരിച്ചു..
മാധവൻ - "നീ ഒക്കെ ചിരിച്ചോടാ.. എത്ര നാൾ ചിരികുമെടാ.. നീയൊക്കെ എന്നെ ഒന്ന് കാണാൻ കൊതിക്കും.. അന്ന് ഞാൻ നിനക്ക് ഒന്നും എത്തിപ്പെടാൻ പറ്റാത്ത ഉയരത്തിൽ ആയിരിക്കും.." മാധവൻ എന്തെക്കെയോ പുലമ്പുന്നു.
ഞാൻ - "അതു എന്താ.. നിങ്ങൾ പെയിന്റ് പണി നിർത്തി തെങ്ങു കയറാൻ പോകുവാണോ? "
ഞാനും വിശാലും വീണ്ടും പൊട്ടി ചിരിച്ചു.
മാധവൻ - "ഞാൻ പോകുവാടാ മൈരുകളെ..നീയൊക്കെ ഇവിടെ തൊലിച്ചോണ്ട് ഇരുന്നോ"
മാധവൻ തെങ്ങിൽ വട്ടം പിടിച്ചു എഴുന്നേൽക്കാൻ ശ്രമിച്ചു.. നടക്കുന്നില്ല.. കാലു നേരെ നില്കുന്നില്ല..
വിശാൽ - "ഹാ ഇതൊക്കെ തമാശ അല്ലേ മാധവാ.. നമ്മൾ ചങ്ക്‌സ് അല്ലേ.. അവിടെ ഇരി.."
മാധവൻ - "നമ്മൾ ചങ്ക്‌സ് ആ.. അതുകൊണ്ട് മാധവൻ ഇവിടെ
💬 Comments
View all comments