0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 8.8K

അതു ക്യാൻസൽ ആക്കി" പുള്ളി ആലോചനയുടെ ഇടയിൽ നിന്ന് തന്നെ പറഞ്ഞു.

മ്മ് ഞാൻ മൂളിയത് മാത്രമേ ഉള്ളു..

"സച്ചു... " അമ്മയുടെ വിളി കേട്ടു ഞാൻ അകത്തേക്ക് നോക്കിയപ്പോൾ എന്നാ ശരി എന്ന് പറഞ്ഞു അയാൾ പോയി. എന്തായാലും അമ്മ എന്നെ രക്ഷിച്ചു എന്ന് എനിക്ക് തോന്നി.

ഞാൻ അകത്തു കേറി.. അമ്മ ചായ ഉണ്ടാക്കി വച്ചിരിക്കുന്നു..ചായ കുടിക്കാൻ ആണ് വിളിച്ചത്.. നല്ല ചൂട് പരിപ്പ് വടയും ഉണ്ട്.. അതു ഫ്രിഡ്ജിൽ അമ്മ നേരത്തെ ഉണ്ടാക്കി വച്ചിരുന്ന മാവ് കൊണ്ട് ഉണ്ടാക്കിയതാ. ഞാൻ അതു കഴിക്കാൻ ഇരുന്നു. കൈ പുണ്യം അപാരം തന്നെ.

"എന്താടാ ഫ്രിഡ്ജിൽ കുറേ ചപ്പും ചവറും പറിച്ചു വച്ചിരിക്കുന്നത്?" അമ്മ ചെറിയ ദേഷ്യത്തോടെ ആണ് ചോദിച്ചത്.. അച്ഛൻ അതു കേട്ടു എങ്കിലും അറിഞ്ഞതായി ഭാവിക്കുന്നില്ല.. കറുമുറ പരിപ്പ് വട കുത്തി കെട്ടുക ആണ് തന്തപ്പടി.. എങ്കിലും രണ്ടു ചെവിയും എന്റെ വായിൽ നിന്നും വരുന്ന വാക്കുകൾ കേൾക്കാൻ കൂർപ്പിച്ചു വച്ചിരിക്കുക ആണെന് എനിക്ക് അറിയാം.

"അതു അഞ്ചു ചേച്ചിയെ എന്തോ പ്രാണി കടിച്ചു..അതിനു മരുന്ന് ഉണ്ടാക്കി കൊടുക്കാൻ എടുത്തു വച്ചതാ.. അന്ന് എന്നെ കടന്നൽ കുത്തിപ്പോ ആശാൻ ഉണ്ടാക്കിയത്" ആദ്യം കുറച്ചു പകച്ചു എങ്കിലും ഞാൻ കാര്യം പറഞ്ഞു. ഉറുമ്പ് കടിച്ചു, മറ്റേടത്തു എന്ന് പറയാൻ പറ്റിയില്ല.. പറയാൻ പറ്റില്ലാലോ.

"അയ്യോ പാവം കൊച്ചു.. എന്തു പറ്റി?" ഈ ചോദ്യം എവിടെ നിന്ന് ആകുമെന്ന് അറിയാമല്ലോ..? വേറെ ആര്.. കാട്ടു കോഴി, എന്റെ പിതാവ്!!

ക്ഷമിക്കണം.. അച്ഛനെ കുറിച്ച് ഇങ്ങനെ തമാശക്ക്

💬 Comments

View all comments