Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
പെട്ടെന്ന് വരാം.."
മെറിൻ - "ഓഹ് ആന്റി പറഞ്ഞാൽ മാത്രമേ ഇപ്പോ കേൾക്കുള്ളു.. ആയ്കോട്ടെ ആയ്കോട്ടെ "
അവൾ നിന്നു തല കുലുക്കി.. എന്തോ സംശയ ഭാവത്തിൽ ഞങ്ങൾ രണ്ടു പേരെയും നോക്കി ചിരിച്ചു.
"പൊടി പെണ്ണെ.." ഞാൻ അതു മൈൻഡ് ചെയ്യാതെ ആന്റിയോട് റെഡി ആയിട്ടു അങ്ങോട്ടു വിളിക്കാമെന്ന് എന്ന് പറഞ്ഞപ്പോൾ "ഓഹ് നിങ്ങൾ ഇപ്പോൾ വിളിയും കളിയും ഒക്കെ ആയി.. നമ്മൾ ഔട്ട്.." എന്ന് മെറിൻ പറഞ്ഞു.. അതു കേട്ടു ഞാൻ ഒന്ന് ഞെട്ടി എങ്കിലും അതു കേൾക്കാത്ത പോലെ ഞാൻ അകത്തു കയറി. അവൾ കളിയാക്കി പറഞ്ഞത് ആണെങ്കിലും അതു എവിടെയോ കൊണ്ടു.
"ഈ പെണ്ണിന്റെ ഒരു നാവു " എന്ന് പറഞ്ഞു ആന്റി അവളെയും വിളിച്ചു കൊണ്ടു പോയി.
ഞാൻ റെഡി ആയി ആന്റിയെ വിളിച്ചു.. ആന്റി മെറിനെ പറഞ്ഞു വിട്ടു.. അവൾ ജീൻസ് ടോപ് തന്നെ ആണ് വേഷം.. പക്ഷെ ഇത് അല്പം ഇറക്കം ഉള്ള ടോപ് ആണ്.. ഈ നാടിനു ഇത് തന്നെ ആണ് നല്ലത് എന്ന് അവൾക് തോന്നിയത് ആണോ അതോ ജൂലി ആന്റി അങ്ങനെ പറഞ്ഞിട്ട് ആണോ എന്ന് അറിയില്ല..എന്തായാലും ഞാൻ അവളെയും കൊണ്ടു ടൗണിൽ പോയി.. അവൾ എന്നോട് അധികം ഒന്നും സംസാരിച്ചില്ല.. പോകേണ്ടേ സ്ഥലം ഏതാന്ന് മാത്രം പറഞ്ഞു.. അവിടെ പോയി എന്തെക്കെയോ അവളുടെ പഠിപ്പിന് സംബന്ധം ആയ പുസ്തകങ്ങൾ ചോദിച്ചു വാങ്ങി.. മറ്റൊരു കടയിൽ കയറി എന്തെക്കെയോ മേക്കപ്പ് സാധനങ്ങൾ വാങ്ങി..
തിരിച്ചു വരുന്ന വഴി
മെറിൻ - "സച്ചു "
💬 Comments
View all comments