0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 9.3K

തെങ്ങും ഉണ്ട്..

ഒരു കുട പോലെ നിൽക്കുന്ന മാവിൻ ചുവട്ടിൽ തെങ്ങ് വെട്ടി രണ്ടായി മുറിച്ചു കാൽ നാട്ടി ഒരു ബെഞ്ച് പണിതു ഇട്ടിട്ടുണ്ട്..അവിടേക്കു പോകുന്ന വഴി വളരെ ചെറുതാണ്.. നാട്ടുകാർ മാത്രം പോകുന്ന നാട്ടുകാർക്കു മാത്രം അറിയാവുന്ന ഒരു സുന്ദരമായ സ്ഥലം.. ഉച്ച സമയം ആയതിനാൽ അവിടെ ആരും ഉണ്ടാകില്ല.. വൈകുന്നേരം നാട്ടിലെ ചേട്ടന്മാർ വട്ടം കൂടി ഇരുന്നു ചീട്ടു കളിക്കുന്ന സ്ഥലം ആണ്.. ഇനി ആരെങ്കിലും ഉണ്ടായാലും പ്രശ്നം ഇല്ല.. എന്റെ നാട്ടിൽ എന്റെ കമ്പനിക്കാർ എല്ലാം വല്യ ചേട്ടന്മാരും അപ്പുപ്പന്മാരും ആണലോ.. എല്ലാം പലവിധ പണികൾക്കു പോയി കിട്ടിയ കൂട്ടു കെട്ടുകൾ.. അതിനാൽ അവിടെ ഉള്ള ഒട്ടു മിക്ക പ്രമുഖരും എന്നെ അറിയും.. എനിക്ക് അവരെയും അറിയാം..അതുകൊണ്ട് മെറിനും ആയി പോയത് അവിടേക്കു ആണ്..

"എന്റെ മോനെ, നല്ല വൈബ് സ്ഥലം" മെറിൻ ഞാൻ വണ്ടി വെച്ചു ഇറങ്ങവേ നാല് പാടും കണ്ണ് ഓടിച്ചു കൊണ്ടു പറഞ്ഞു..

"മ്മ്" ഞാൻ മൂളി.. ഞാൻ നടന്നു ആ ബെഞ്ചിൽ പോയി ഇരുന്നു.. കുറച്ചു നേരം ഫോണിൽ ഫോട്ടോ എടുത്തതിനു ശേഷം മെറിൻ എന്റെ അടുത്തു വന്നു ഇരുന്നു..എനിക്ക് കുറച്ചു ക്ഷീണം ഉണ്ടായിരുന്നല്ലോ.. കാറ്റ് അടിച്ചു എന്റെ കണ്ണ് പതിയെ അടഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു..

"സച്ചു.." മെറിന്റെ വിളി ആണ് എന്നെ ഉണർത്തിയത്.

"പറ മെറിനെ " ഞാൻ അവൾക്കു എന്തോ പറയാൻ ഉണ്ടെന്ന് മനസിലാക്കി കണ്ണുകൾ ബലം പിടിച്ചു തുറന്നു കൊണ്ട് അവളെ നോക്കി. ഞാൻ നോക്കിയപ്പോൾ അവൾ തല വെട്ടിച്ചു വെള്ളം

💬 Comments

View all comments