0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 9.4K

*"നീ ഒക്കെ ചിരിച്ചോടാ.. എത്ര നാൾ ചിരികുമെടാ.. നീയൊക്കെ എന്നെ ഒന്ന് കാണാൻ കൊതിക്കും.. അന്ന് ഞാൻ നിനക്ക് ഒന്നും എത്തിപ്പെടാൻ പറ്റാത്ത ഉയരത്തിൽ ആയിരിക്കും.."*

മാധവന്റെ വാക്കുകൾ എന്റെ മനസ്സിൽ തെളിഞ്ഞു.. അപ്പോൾ ആ മയിരൻ എല്ലാം നേരത്തെ തന്നെ തീരുമാനിച്ചു ഇരുന്നു..അവൻ പറഞ്ഞ വാക്കുകളുടെ അർത്ഥം ഇപ്പോൾ ആണ് എനിക്ക് മനസ്സിലായത് എന്ന് മാത്രം..

ഞാൻ - "എടാ സത്യമാണോ?"

വിശാൽ - "ആട സച്ചു.. ആദ്യം കേട്ടപ്പോൾ ഞാനും തമാശ ആണെന്നാണ് ഓർത്തത്‌.. ഇതിപ്പോ ഞാൻ അവന്റെ വീട്ടിൽ വന്നപ്പോളാ സത്യം ആണെന്ന് അറിഞ്ഞത് "

ഞാൻ - "എടാ എന്നാലും ആ കള്ള താ... "

മെറിൻ കൂടെ ഉള്ളത് കൊണ്ടു ഞാൻ വായിൽ വന്ന തെറി വിഴുങ്ങി.

വിശാൽ - "എടാ നീ അവിടെ നിന്നു അവനെ തെറി പറയാതെ ഇങ്ങോട്ട് ഒന്ന് വാ.. സുഹറ ഇത്ത നിന്നെ കാണണം എന്ന് പറഞ്ഞു"

ഞാൻ - "എന്നെയോ?? എന്തിനു?"

സുഹറ എന്നാണ് മാധവൻ ഇറക്കി കൊണ്ടു വന്ന പെണ്ണിന്റെ പേര്.. 2,3 വട്ടം കണ്ടു പരിജയം മാത്രമേ എനിക്കുള്ളൂ.. എന്തിനു ആണ് ഇപ്പോൾ എന്നെ കാണണം എന്ന് അവർ പറയുന്നത്.. എനിക്ക് ഒന്നും മനസിലായില്ല.

വിശാൽ - "അതു എനിക്കും അറിയില്ലെടാ.. സച്ചുനെ ഒന്ന് വിളിക്കുമോ.. കാണണം എന്ന് മാത്രമേ എന്നോട് പറഞ്ഞുള്ളു ഇത്ത.. നീ വേഗം വാ ഇങ്ങോട്ടു.."

ഞാൻ - "മ്മ് ശരി ടാ.. ഞാൻ അരമണിക്കൂർ ഉള്ളിൽ എത്താം "

ഞാൻ ഫോൺ കട്ട്‌ ചെയ്തു..

💬 Comments

View all comments