Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
അമ്മയുടെ കൂടെ തന്റെ അമ്മയുടെ സന്തോഷം മാത്രം മനസ്സിൽ കണ്ടു കൊണ്ടു കിടക്കപങ്കിടാൻ, തന്റെ കളിക്കൂട്ടുകാരന് അനുവാദം കൊടുക്കുന്ന മകൾ.. എന്റെ മനസ്സിൽ ഓടുന്ന കാര്യങ്ങൾ പങ്കുവയ്കുവാൻ എനിക്ക് വാക്കുകൾ ഇല്ലാതെ ആയി.
മെറിൻ - "ടാ പിന്നെ.."
ഞാൻ - "എന്താ?" അവൾ എന്താ പറയാൻ പോകുന്നത് എന്ന് അറിയാൻ ഞാൻ അവളെ നോക്കി.
മെറിൻ - "കുറച്ചു ശബ്ദം കുറക്കാൻ പറ്റുമോ രാത്രി?" അതും പറഞ്ഞു മെറിൻ പൊട്ടി ചിരിച്ചു.. എനിക്ക് അത്ഭുതം ആയി.. ഇത്രേയും പുരോഗമന ചിന്ത ആണോ മെറിനു..? അവൾ കളിയാക്കി ചിരിച്ചോണ്ട് പറയുന്നത് എന്താണെന്നു അവൾക്കു അറിയുമോ??
ഞങ്ങളുടെ ഇടയിൽ എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു സൗഹൃദം ആരംഭിക്കുന്നത് ഞാൻ അറിഞ്ഞു.. ഞങ്ങൾ സംസാരിച്ചത് ജൂലി ആന്റി അറിയരുത് എന്ന് മെറിൻ താകീത് പോലെ പറഞ്ഞു.. ഞാനും അതു ശരി വച്ചു.. തിരിച്ചു പോകാൻ ആയി വണ്ടിയുടെ അടുത്തേക് നടക്കുമ്പോൾ എന്റെ ഫോൺ ബെൽ അടിച്ചു.. വിശാൽ ആണ്..ഇവൻ എന്താ ഈ നേരത്തു ഞാൻ ഫോൺ എടുത്തു..
വിശാൽ - "സച്ചു ഒരു പ്രശ്നം ഉണ്ടെടാ "
ഞാൻ - " എന്തു പറ്റി അളിയാ? "
വിശാൽ - "ടാ ആ കള്ള പന്നി, ഭാര്യയെയും കൈ കുഞ്ഞിനേം കളഞ്ഞിട്ടു ഏതോ അമ്മായി ആയിട്ടു ജർമനിക്കു ഒളിച്ചോടി പോയെന്നു"
ഞാൻ - "ഹഹ ആര്?"
വിശാൽ - "എടാ മൈരേ, മാധവൻ!!"
ഞാൻ - "ഏഹ്ഹ്????"
ഞാൻ ഞെട്ടി... ഇന്ന് മുഴുവൻ ഞെട്ടാൻ ആണലോ എന്റെ വിധി..!
💬 Comments
View all comments