Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]
അവൾ ഇപ്പോൾ വന്നതേ ഉള്ളോ? ഞാൻ മെറിനെ നോക്കി..അവൾ എനിക്ക് എതിർ കിടക്കുന്ന കസേരയിൽ ഇരുന്നു ഒരു മാസിക തുറന്നു പിടിച്ചു ഇരിക്കുന്നു. പക്ഷെ അവളുടെ കണ്ണുകൾ എന്റെ നേർക്ക് ആണ് പതിച്ചിരിക്കുന്നത്.
"അവർ എപ്പോളാ പോയത്?" എന്റെ നേരെ നോക്കി ഇരിക്കുന്ന മെറിനോട് ഞാൻ ചോദിച്ചു.
മെറിൻ - "അര മണിക്കൂർ ആയി"
ഞാൻ - "പോയപ്പോ അവർ എന്താ എന്നെ വിളിക്കാഞ്ഞത്?"
മെറിൻ - "ഞങ്ങൾ വന്നു നോക്കിയപ്പോ നീ നല്ല ഉറക്കം.. മമ്മി ആണ് പറഞ്ഞത് ഉറങ്ങിക്കോട്ടെ, വിളിക്കേണ്ടന്നു.."
ഞാൻ - "എന്നിട്ട്?"
എനിക്ക് അവൾ അതു കഴിഞ്ഞു എന്തു ചെയ്യുക ആയിരുന്നു എന്ന് അറിയണം എന്ന് തോന്നിയത് കൊണ്ടു ഞാൻ അങ്ങനെ ചോദിച്ചു.
മെറിൻ - "എന്നിട്ട് എന്താ.. അവർ പോയി.. ഞാൻ ഇവിടെ ഇതും വായിച്ചു ഇരിക്കുക ആയിരുന്നു.."
കയ്യിൽ ഇരുന്ന മാസിക എടുത്തു പൊക്കി കാണിച്ചു മെറിൻ പറഞ്ഞു.
"പിന്നെ എന്തിനാ നീ ഇപ്പോ എന്നെ വിളിച്ചു എണീപ്പിച്ചത്?" ഉറങ്ങി കൊണ്ടിരുന്ന എന്നെ വിളിക്കേണ്ട എന്ന് ആന്റി പറഞ്ഞിട്ടും എന്നെ അവൾ വിളിച്ചതിൽ ഉള്ള ദേഷ്യം എന്റെ സ്വരത്തിൽ ഉണ്ടായിരുന്നു.
"ആഹ് ഇല്ലെങ്കിൽ ഒരു മകൾ കേൾക്കാൻ പാടില്ലാത്ത പലതും ഞാൻ കേൾക്കേണ്ടി വന്നേനെ " മെറിൻ ഒഴുകൻ മട്ടിൽ അതു പറയുമ്പോൾ ഞാൻ ശരിക്കും ഞെട്ടി.
"ഞാനോ? ഞാൻ എന്തു പറഞ്ഞു..?" ഉറക്കത്തിൽ എന്തോ പിച്ചും പെയ്യും ഞാൻ പറഞ്ഞു കാണുമെന്നു എനിക്ക് മനസിലായി. അത്രക്ക് ക്ഷീണം ഉള്ളപ്പോൾ അല്ലെങ്കിൽ പനി പിടിച്ചു കിടക്കുമ്പോൾ എനിക്ക് ഉള്ളതാ
💬 Comments
View all comments