0%

Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]

Author : kkstories Read All Parts 4034

കണ്ടുപിടിക്കാൻ പറ്റിയില്ല..

അവിടെ അവരെ തന്നെ നോക്കി നിന്നു ദഹിപ്പിച്ചോണ്ട് ഇരുന്ന എന്റെ കയ്യിൽ വിശാൽ പിടിച്ചു വലിച്ചു.. കൂടുതൽ അവിടെ നിന്നാൽ ശരിയാവില്ല എന്ന് അവനു തോന്നി കാണും. അവൻ എന്നെ പിടിച്ചു വലിച്ചു അകത്തേക്ക് കയറി..

വളരെ ചെറിയ വീട് ആയിരുന്നു അതു..അകത്തു കയറിയപ്പോൾ ശ്വാസം മുട്ടുന്നത് ആയി എനിക്ക് തോന്നി.. ആകെ ഒരു ഇരുട്ട്.. നിന്നു തിരിയാൻ സ്ഥലം ഇല്ല..ആ ചെറിയ ഹാളിൽ തന്നെ ഒരു കട്ടിൽ, ഊണ് മേശ, ടീവി, രണ്ടു പ്ലാസ്റ്റിക് കസേരകൾ എല്ലാം ഉണ്ട്..പുറമെ നിന്നു നോക്കുമ്പോൾ ചെറിയ വീട് ആണെന് അറിയാം.. പക്ഷെ ഉള്ളിൽ കയറുമ്പോൾ മാത്രം ആണ് അതു എത്ര ചെറുത്‌ ആണെന്ന് മനസ്സിലാവുക. ഒരു ഹാൾ, ഒരു അടുക്കള, ഒരു കിടപ്പു മുറി, പുറത്തു വീടിനോട് ചേർന്നു ഒരു കുളിമുറി. അതായിരുന്നു ആ വീട്.

ഈ ഒരു അന്തരീക്ഷവും എന്റെ ഉള്ളിൽ ഉദിച്ചു വരുന്ന പല ചോദ്യങ്ങൾ കാരണവും ഞാൻ നന്നേ വിയർത്തു.. വിശാൽ പുറത്തു നിന്ന് "ഇത്ത, സച്ചു വന്നു" എന്ന് കതകു ചാരി ഇരുന്ന മുറിയുടെ പുറത്തു നിന്ന് വിളിച്ചു പറഞ്ഞു.. കതകു തുറന്നു കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ടു സുഹറ ഇത്ത അവിടെ തന്നെ നിന്നു..തലയിൽ വളരെ അശ്രദ്ധമായി ഇട്ടിരുന്ന ഷാൾ കൊണ്ടു മുഖം തുടച്ചു ഇത്ത എന്റെ കണ്ണിലേക്കു നോക്കി..

നിറം സ്വല്പം കുറവ് ആണെങ്കിലും മനം മയക്കുന്ന സൗന്ദര്യം ആണ് ഇത്താക്ക്..സുറുമ എഴുതിയ കണ്ണുകൾ നിറഞ്ഞു ഇരിക്കുന്നു..എന്തു കൊണ്ടോ അതു ഇത്തയുടെ സൗന്ദര്യം വർധിപ്പിക്കുന്നു.. ഇത്തയെക്കാൾ സുന്ദരി ആയിരിക്കുമോ മാധവന്റെ കൂടെ പോയ അമ്മായി??

പുറത്തു കുശുകുശുപ് ശബ്ദം കൂടി വരുന്നത് ഞങ്ങൾ അറിഞ്ഞു..

ഒന്നും ഉരിയാടാതെ ഇത്ത തിരിഞ്ഞു കട്ടിലിൽ കിടന്നു ഉറങ്ങുന്ന കുഞ്ഞിന്റെ അടുത്തു നിന്ന് ഒരു പേപ്പർ എടുത്തു. എന്നിട്ട് എന്റെ അടുത്തു വന്നു അതു എനിക്ക് നേരെ നീട്ടി.. ഞാൻ അതു വാങ്ങി.. ഒരു ലെറ്റർ.. പുറംചട്ടയിൽ "സച്ചു " എന്ന് മാത്രം മാധവന്റെ കൈ പടയിൽ വെണ്ടക വലുപ്പത്തിൽ എഴുതിയിട്ടുണ്ട്. അതു ഒട്ടിച്ചു വച്ചിരുന്നത് കീറിയിട്ടുണ്ട്.. ഒരു പക്ഷെ ഇത്ത തന്നെ ആവണം കീറി നോക്കിയത്. ഇത്ത ഒന്നും മിണ്ടാതെ എന്റെ മുന്നിൽ നിന്നു.. വിശാൽ അതിൽ എന്താ എന്ന ആകാംഷയിൽ എന്റെ കയ്യിലേക്കു തന്നെ നോക്കി നില്കുന്നു..ഞാൻ തെല്ലു ഒരു ആശങ്കയോടെ

💬 Comments

View all comments