Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]
അതു നിവർത്തി.
"എന്റെ പ്രിയ സുഹൃത്ത് സച്ചുവിന്, ഇപ്പോൾ നിന്റെ മാനസിക അവസ്ഥ എന്താണെന്നു എനിക്ക് അറിയാം.. എന്നെ കൊല്ലാൻ ഉള്ള ദേഷ്യം നിനക്ക് ഉണ്ടാകുമെന്നും അറിയാം.. ക്ഷമിക്കുക. സുഹറ ആയി ജീവിതം തുടങ്ങുമ്പോൾ എനിക്ക് ഒരുപാടു സ്വപ്നങ്ങൾ ഉണ്ടായിരുന്നു.. കുറച്ചു നാൾ കഴിയുമ്പോൾ അവളുടെ വീട്ടുക്കാർ ഞങ്ങളെ സ്വീകരിക്കുമെന്നും എന്റെ കഷ്ടപ്പാട് എല്ലാം മാറും എന്നും ആയിരുന്നു ഞാൻ ഓർത്തത്.. പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല..ഞങ്ങൾക്കു ഒരു കുട്ടി ആയപ്പോൾ ഞാൻ അവളുടെ വീട്ടിൽ പ്രദീക്ഷയോടെ വിളിച്ചു..അവർ അപ്പോളും അങ്ങനെ ഒരു മകൾ അവർക്കു ഇല്ലെന്നും അവളിൽ ഉണ്ടായ കുട്ടിയെ തങ്ങൾക്കു കാണേണ്ട എന്നും ആണ് പറഞ്ഞത്..എന്റെ സ്വപ്‌നങ്ങൾ എല്ലാം തകർന്നു.. നീ ഇപ്പോൾ ആലോചിക്കുന്നത് ശരി ആണ്.. അവളുടെ പണം കണ്ടു മാത്രം ആണ് ഞാൻ അവളെ എന്റെ ആക്കിയത്..
ഇപ്പോൾ മറ്റൊരു വെളിച്ചം എന്റെ മുന്നിൽ ഉണ്ട്.. അതു അവഗണിക്കാൻ എനിക്ക് പറ്റുന്നില്ല.. ഇങ്ങനെ ഇല്ലായ്മയിൽ ജീവിക്കാൻ എനിക്ക് പറ്റില്ല..അതുകൊണ്ട് ഞാൻ പോകുന്നു.. നീ ഈ കത്ത് വായിക്കുമ്പോൾ ഞാൻ എന്റെ പ്രിയപ്പെട്ടവൾആയി ഈ നശിച്ച നാടിനോട് വിട പറഞ്ഞു എന്റെ സ്വപ്നത്തിലേക്കു യാത്ര തുടങ്ങിയിട്ടുണ്ടാവും.
എനിക്ക് അറിയാം ഞാൻ സുഹറയോടും കുഞ്ഞിനോടും ചെയ്യുന്നത് തെറ്റ് ആണെന്ന്..എങ്കിലും ദാരിദ്ര്യം നിറഞ്ഞ അവളുടെ കൂടെ ഉള്ള ജീവിതം എനിക്ക് പറ്റില്ല. നീ അവളെയും കുഞ്ഞിനേയും എങ്ങനെ എങ്കിലും അവളുടെ വീട്ടിൽ കൊണ്ടു പോയി ആകണം.. നിനക്ക് അതിനു സാധിക്കുമെന്ന് ആണ് എന്റെ വിശ്വാസം.. അവളെ ഞാൻ വിശ്വസിച്ചു നിന്നേ ഏൽപ്പിക്കുക ആണ്..നീ വേണ്ടത് ചെയ്യും എന്ന പ്രദീക്ഷയോടെ,
മാധവൻ."
"പട്ടി പൊലയാടി മോൻ, അവന്റെ ഒരു കോണാത്തിലെ കത്ത്.. എന്റെ തലയിൽ ഇതിനെ ഒക്കെ ഏല്പിച്ചു പോകാൻ ഞാൻ ആണോ ഈ കൊച്ചിന്റെ തന്ത.."
മാധവന്റെ കോപ്പിലെ ന്യായവും സാഹിത്യവും കണ്ടപ്പോൾ ഞാൻ പൊട്ടി തെറിച്ചു..പണത്തിനു വേണ്ടി മാത്രം ഒരു പെണ്ണിന്നെ വലയിൽ ആക്കി. അതു കിട്ടില്ല എന്ന് അറിഞ്ഞപ്പോൾ അവളെ ഉപേക്ഷിച്ചു.. അവനു പണം ആണ് വലുത്.. വിശ്വസിച്ചു കൂടെ ഇറങ്ങി വന്ന പെണ്ണ്, അവളിൽ ഉണ്ടായ കുഞ്ഞു, അവന്റെ സ്വന്തം അമ്മ..അതൊന്നും അവനു വലുത് അല്ല. ഞാൻ കയ്യിൽ ഇരുന്ന കത്ത് ചുരുട്ടി വലിച്ചു എറിഞ്ഞു..
എന്നിട്ട് അവളിൽ നിന്നും പണം ഒന്നും കിട്ടില്ല എന്ന് മനസ്സിലായപ്പോ ഏതോ പണകാരി അമ്മായിയെ വളച്ചു അവരും ആയി
💬 Comments
View all comments