Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]
ഭാവം. അതു കാര്യം എന്താന്ന് ഉള്ള സംശയം ആണോ അതോ ജൂലി ആന്റി ഇങ്ങനെ എന്തിനാ വെപ്രാളം കാണിക്കുന്നത് എന്ന സംശയം ആണോ എന്ന് മനസിലായില്ല.
"ഞാൻ ഒന്ന് ഇതിനു ഇറങ്ങിക്കോട്ടെ.. എന്നിട്ട് പറയാം " എന്നെ വട്ടം കൂടി നിന്ന പെൺപടയെ നോക്കി ഞാൻ പറഞ്ഞു. മൂന്നുപേരും അല്പം പിന്നോട്ട് മാറിയപ്പോൾ ഞാൻ ഇറങ്ങി ഒന്നും പറയാതെ ജൂലി ആന്റിയുടെയും അഞ്ചു ചേച്ചിയുടെയും ഇടയിലൂടെ നടന്നു പുറത്തെ തിണ്ണയിൽ പോയി ഇരുന്നു.. വാല് പോലെ മൂന്ന് പേരും എന്റെ കൂടെ വന്നു ഇരുന്നു.. ജൂലി ആന്റി എന്റെ ഒരു വശത്തും മറ്റേ വശത്തു മെറിനും.. അഞ്ചു ചേച്ചി അല്പം മാറി തൂണിലും ചാരി ഇരുന്നു. ജൂലി ആന്റി മാത്രം എന്നെ തൊട്ട് ഉരുമി ആണ് ഇരുന്നത്.. അത് നോക്കി മെറിൻ അർത്ഥവത്തായി ചിരിക്കുകയും ചെയ്തു. നാട്ടിലെ കാര്യം എല്ലാം അറിയാൻ ഉള്ള പെൺപടയുടെ ആവേശം!
ഞാൻ അവിടെ നടന്ന കാര്യങ്ങൾ എല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു.. ജൂലി ആന്റിയുടെ മുഖത്തു ആശ്വാസം.. മെറിന്റെ മുഖത്തു ദേഷ്യം.. അതു മാധവനോട് തോന്നിയത് ആവാം.. പക്ഷെ അഞ്ചു ചേച്ചിയുടെ മുഖത്തു സങ്കടം ആണു.. പണം മാത്രം നോക്കി നടക്കുന്ന ഒരു ഭർത്താവ് തനിക്കും ഉണ്ടെന്നു ഓർത്തിട്ട് ആണോ അതോ സുഹറ ഇത്തയുടെ കുഞ്ഞിന്റെ കാര്യം ഓർത്തിട്ട് ആണോ? അറിയില്ല.
കാര്യം അറിഞ്ഞു കഴിഞ്ഞപ്പോൾ അവർ മൂന്നും കൂടി നിരൂപണം തുടങ്ങി, ചർച്ച ആയി..മാധവൻ എന്തു മനുഷ്യൻ ആണ്, സുഹറയും കുഞ്ഞും ഇനി എന്തു ചെയ്യും, സുഹറയുടെ വീട്ടുകാരുടെ വാശി.. അങ്ങനെ പലതും..എനിക്ക് ആ ചർച്ചയിൽ വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ എഴുനേറ്റു വാതിൽ തുറന്ന് അകത്തു കയറി..താല്പര്യം ഇല്ലെന്ന് പറഞ്ഞാൽ എന്റെ മനസ്സും ഇതേ കാര്യങ്ങൾ തന്നെ ആയിരുന്നു ചർച്ച ചെയ്തിരുന്നതു ഈ സമയം അത്രേയും. മുഖം കഴുകി ഡ്രസ്സ് മാറി വരാമെന്നു അവരോടു പറഞ്ഞു ഞാൻ അകത്തു കയറി.
എന്തോ കഴിഞ്ഞ ദിവസങ്ങളിലെ ക്ഷീണവും ഇന്ന് നടന്ന തല പെരിപ്പിക്കുന്ന സംഭവങ്ങൾ എല്ലാം കൂടി എന്റെ
💬 Comments
View all comments