0%

Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]

Author : kkstories Read All Parts 4104

എന്തെങ്കിലും പണത്തിന്റെ ആവിശ്യം ഉണ്ടെങ്കിൽ പറഞ്ഞാൽ ഞങ്ങൾ ശരി ആക്കി തരാം..ആലോചിച്ചു പറഞ്ഞാൽ മതി" ഞാൻ അതു പറയുമ്പോൾ വിശാൽ എന്നെ ഒന്ന് നോക്കി.. ഞാൻ കണ്ണ് അടച്ചു ശരി ആകാം എന്ന രീതിയിൽ അവനെ നോക്കി തല അനക്കി.

"മക്കളെ നന്ദി ഉണ്ട്.. നിങ്ങളെ പോലെ ഉള്ള കൂട്ടുകാർ ഉണ്ടായിട്ടും എന്റെ മകൻ ഇങ്ങനെ ആയി പോയല്ലോ " പങ്കാഞ്ചക്ഷി അമ്മ കരച്ചിൽ പിടിച്ചു നിറുത്തി കൊണ്ടു പറഞ്ഞു. ഞങ്ങൾക്കു എന്തു മറുപടി പറയണം എന്ന് അറിയില്ലായിരുന്നു.. ഈ സമയത്തു കൂടുതൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ സംസാരിച്ചാലും ശരിയാവില്ല എന്ന് തോന്നിയത് കൊണ്ട് പിന്നീട് അതിനെ പറ്റി ഒന്നും പറഞ്ഞില്ല..

എന്തു ആവിശ്യം ഉണ്ടെങ്കിലും വിളിക്കാൻ മടിക്കരുത് എന്ന് പറഞ്ഞു എന്റെ നമ്പർ ഇത്തക്ക് കൊടുത്തു, അവരെ കുറച്ചു നേരം കൂടി ആശ്വസിപ്പിച്ചു ഞങ്ങൾ പതിയെ അവിടെ നിന്നും ഇറങ്ങി.. ഞങ്ങൾ ഇറങ്ങിയപ്പോൾ കുഞ്ഞു എഴുനേറ്റു കരച്ചിൽ തുടങ്ങി.. ആ കരച്ചിൽ എന്തുകൊണ്ടോ എന്റെ ഉള്ളിൽ ഒരു നൊമ്പരം ആയി തീർന്നു.

വിശാൽ കാശ് കൊടുക്കാമെന്നു നീ എന്തു ഓർത്താ പറഞ്ഞതൊന്നും അവന്റെ അവസ്ഥ അറിയാമല്ലോ എന്നൊക്കെ പറഞ്ഞപ്പോ പേടിക്കേണ്ട ഞാൻ ശരി ആകാം എന്ന് അവനോടു പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. വീട്ടിലേക്കു വരുന്ന വഴി എന്റെ ചെവിയിൽ ആ കുഞ്ഞിന്റെ കരച്ചിൽ തിര അടിച്ചു കൊണ്ടിരുന്നു.. എന്തോ മാധവനെ പരിജയം ഉണ്ടായിരുന്നു എന്ന് പോലും ചിന്തിക്കുന്നത് ഒരു വെറുപ്പ് ആയി മാറി മനസ്സിൽ. ഗേറ്റ് തുറന്നു മുറ്റത്തേക്കു കയറിയതും ജൂലി ആന്റിയുടെ വീടിന്റെ മുന്നിൽ നിന്നും ആന്റിയും അഞ്ചു ചേച്ചിയും മെറിനും ഒരുമിച്ചു എന്റെ നേർക്ക് വരുന്നത് കണ്ടു. മെറിൻ കാര്യങ്ങൾ അവരോടു അവതരിപ്പിച്ചിട്ടുണ്ട്.. കൂടുതൽ അറിയാൻ ഉള്ള വരവ് ആണ് അതെന്ന് എനിക്ക് മനസിലായി..

"എന്താ പ്രശ്നം സച്ചു, എന്തിനാ ആ പെണ്ണ് നിന്നേ കാണണം എന്ന് പറഞ്ഞത്?" ആന്റിയുടെ ചോദ്യത്തിൽ ഉള്ള അധികാരം നിറഞ്ഞ വേവലാതി കേട്ട മെറിൻ എന്നെ നോക്കി കളിയാക്കുന്ന പോലെ ചിരിച്ചു. അഞ്ചു ചേച്ചിയുടെ മുഖത്തു ഒരു സംശയ

💬 Comments

View all comments