Chapter Title : സച്ചുവിന്റെ പണികൾ [മാൻഡ്രേക്ക്]
എന്റെ മുഖം വായിച്ചപോലെ അയാൾ ഒരു മയത്തിൽ എന്നോട് ആയി പറഞ്ഞു.
"ശരി, ആന്റി ഇവിടെ നിക്ക്.. ഞാൻ പോയിട്ട് വരാം.. ഇവിടെ ഒക്കെ മൊത്തം പുല്ലാ.. വല്ല പാമ്പും കാണും" ഞാൻ കുറച്ചു ഗൗരവത്തിൽ പറഞ്ഞു.. വണ്ടിക്കാരനോട് ഉള്ള അമർഷം ആയിരുന്നു അത്.. ആന്റി അത് ശരി വയ്ക്കുന്ന രീതിയിൽ തല ആട്ടി.
ഞാൻ പതിയെ പുറകു വശത്തേക്കു നടന്നു.. സത്യം പറഞ്ഞാൽ പറമ്പ് വൃത്തി ആക്കിയിട്ടില്ല.. അര ആൾ പൊക്കത്തിൽ പുല്ലു വളർന്നിട്ടുണ്ട്.. ഇതിന്റെ ഇടക്ക് നാത്തൂൻ താടക എവിടെ പോയി എന്ന് ആലോചിച്ചു ഞാൻ നടന്നു.. താടക എന്ന് വിളിക്കാൻ കാരണം ഭർത്താവിന്റെ വീട്ടുകാരോട് വഴക് ഇട്ടു അയാളെ കൊണ്ട് പുതിയ വീട് വാങ്ങിപ്പിച്ചു മാറി താമസിക്കാൻ നോക്കുന്നത് അത്ര ശരി അല്ല എന്നൊരു തോന്നൽ എനിക്ക് ഉണ്ടായിരുന്നു.. അങ്ങനെ ഒന്നും അറിയാതെ ഒരാളെ വിലയിരുത്തുന്ന ഞാനും ഈ നാട്ടിലെ കീടം ആയി മാറുക ആണോ.. ഞാൻ തനിയെ ആലോചിച്ചു..
പുറകിലേക്ക് അല്പം പറമ്പ് ഉണ്ട്.. ഏതോ കാലത്ത് വെച്ച കുറെ വാഴ വളർന്നു കാട് പിടിച്ചു കിടക്കുന്നു.. പുറകിൽ ഒന്നും കാണാത്തതു കൊണ്ട് ഞാൻ വാഴ തൊപ്പിലേക്ക് കേറി.. ഒരു ശബ്ദം..കേട്ടു അവിടേക്കു ചെന്ന് നോക്കിയപ്പോ ഒരു നീല ചുരിദാർ ഇട്ടു ഒരു അപാര സുന്ദരി.. കയ്യിൽ പാന്റ്സ്ഓ ലെഗ്ഗിങ്സ് ഓ മറ്റോ പിടിച്ചു വായുവിൽ കുടയുന്നു..നല്ല വെളുത്തു വെണ്ണ പോലെ ഇരിക്കുന്ന മുഖം ചുവന്നു തുടുത്തു റോസാപ്പൂ ചുണ്ടുകൾ വിറക്കുന്നുണ്ട്.. കണ്ണുകൾ നിറഞ്ഞു ഇരിക്കുന്നു.. ഞാൻ വന്നതോ അവളെ വീക്ഷിക്കുന്നതോ
💬 Comments
View all comments