0%

Chapter Title : ?സഹിക്കുന്നതിന് ഒരു പരിധിയില്ലേ [Story like]

Author : Storylike Read All Parts 3.7K

ഞങ്ങളൊന്ന് വാങ്ങി ഇട്ടു പോയതാ നീയിങ്ങനെ ബഹളം വെച്ച് ആൾക്കാരെ കൊണ്ട് പറയിപ്പിക്കാതെ എന്നൊക്കെ ആയി അമ്മ... ഞാൻ ഉച്ചത്തിൽ തന്നെ സംസാരിക്കും കേൾക്കുന്നവർ കേൾക്കട്ടെ ഇനി എന്നോട് ചോദിക്കാതെ ഇവിടെ എന്തേലും ചെയ്താൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം..

ഞാൻ ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് എന്റെ കയ്യിലുള്ള തുണി അവർക്ക് കൊടുത്തു.. അവരെക്കൊണ്ട് അതൊക്കെ മാറ്റി ഞാൻ വാങ്ങി കൊണ്ട് വന്ന മുണ്ടും ബ്ലൗസും അമ്മയെ കൊണ്ടും നൈറ്റി ചേച്ചിയെ കൊണ്ടും ഇടീപ്പിച്ചിട്ടാണ് ഞാനന്ന് കിടന്നത്... എന്റെ ദേഷ്യത്തിന് മുന്നിൽ അവർക്ക് പിടിച്ചു നിക്കാൻ പറ്റുമായിരുന്നില്ല.. അവരെ കൊണ്ട് ഞാൻ പറഞ്ഞപോലെ ചെയ്യിപ്പിച്ചപ്പോൾ എനിക്ക് വല്ലാത്ത സംതൃപ്തി ആയി...

രണ്ടു ദിവസം കഴിഞ്ഞാണ് ഞാൻ തിരിച്ചു ജോലി സ്ഥലത്ത് പോയത് പോകും മുന്നേ ഇനീം ഇങ്ങനൊന്നും കാണിക്കരുതെന്ന് അമ്മക്കും ചേച്ചിക്കും താക്കീത് കൊടുത്തിട്ടാണ് പോയത്... പിന്നെ ഒരു രണ്ട് മാസത്തേക്ക് എനിക്ക് ജോലിസ്ഥലത്ത് നല്ല പണിയായത് കൊണ്ട് വീട്ടിലേക്ക് പോകാൻ പറ്റിയില്ല. അവർ പോകേണ്ടാന്ന് പറഞ്ഞൂ... നല്ല സാലറി കിട്ടുന്ന കൊണ്ട് എനിക്ക് അവരെ എതിർത്തു പോകാനും പറ്റില്ലായിരുന്നു.

ആ രണ്ടു മാസം വീട്ടിലേക്ക് പോകാതെ അവരോട് മാറിനിന്നപ്പോഴാണ് ഞാൻ കോറേയൊക്കെ വീട്ടുകാരെ പ്പറ്റി ചിന്തിക്കാൻ തുടങ്ങിയത്... അച്ഛൻ ഉണങടായിരുന്നപ്പോൾ എപ്പോഴും കുടിച്ചിട്ട് വന്ന് അമ്മയെ തല്ലുന്നതും.. ഒച്ചപ്പാടും ബഹളവുമൊക്കെയിട്ട് നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചും ഒക്കെ അമ്മയെ ഉപദ്രവിക്കുന്നതും കണ്ടാണ് ഞാൻ വളർന്നത്.. വീട്ടിൽ ഒരു സ്വാതന്ത്ര്യവും അമ്മക്കും ഞങ്ങൾക്കില്ലായിരുന്നു.. ചില ദിവസങ്ങളിൽ അമ്മ തല്ലുകൊണ്ട് കരഞ്ഞ് ഞങ്ങളെയും കൂട്ടി അയലത്തെ വീടുകളിൽ പോലും അഭയം

💬 Comments

View all comments