Chapter Title : ?സഹിക്കുന്നതിന് ഒരു പരിധിയില്ലേ [Story like]
വീട്ടിലേക്ക് പോകേണ്ടാന്നേ പറയു. അതു കൊണ്ട് വൈകിട്ട് ആരോടും പറയാതെ പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. കമ്പനിയിലെ ബൈക്ക് എടുത്തിട്ട് ഇവിടുന്ന് പോയാൽ രാത്രി ഒരു എട്ടിന് മുന്നേ വീട്ടിലെത്താം.. രാവിലെ തിരിച്ചു കുറച്ച് നേരത്തേ ഇറങ്ങിയാൽ സമയത്തിന് കമ്പനിയിൽ എത്താനും പറ്റും.. അതുകൊണ്ട് ഞാൻ ചേച്ചിയുടെ ബർത്ത്ഡേയുടെ തലേന്ന് തന്നെ പോകാൻ തന്നെ തീരുമാനിച്ചു.
അങ്ങനെ ആ ദിവസം വന്നെത്തി വൈകുന്നേരം കുറച്ച് നേരത്തെ ഞാൻ റൂമിലേക്ക് പോകുന്നതെന്നും പറഞ്ഞിറങ്ങി... അവന്മാർ വിദേശത്ത് കുറച്ചു മീറ്റിങ്ങും കാര്യവുമൊക്കെയായി നടക്കുവാണ് എന്നാണ് പറഞ്ഞിരുന്നത്.. അതിന്റെയാണ് ഇപ്പോൽ കൂടുതൽ വർക്ക് കിട്ടുന്നേയെന്ന് പറഞ്ഞിരുന്നു അതുകൊണ്ട് പറയാതെ പോയാലും അവന്മാര് അറിയില്ലല്ലോ എന്ന വിശ്വാസം ഉണ്ടായിരുന്നു...
വർക്ക് കൂടുതൽ കിട്ടിയ സമയത്ത് വീട്ടിലേക്ക് പോകണം എന്ന് നിർബന്ധം പിടിച്ചാൽ എനിക്ക് പകരം വേറെ ആളെ വെക്കും സുഹൃത്ത് ബന്ധമൊന്നും ഞങ്ങൾ നോക്കില്ലാന്നൊക്കെ അവന്മാർ പറഞ്ഞിരുന്ന കൊണ്ടാണ് ഞാനവിടെ തന്നെ നിന്നിരുന്നത് ഇത്രയും സാലറിയൊന്നും വേറേ കമ്പനിയിൽ കിട്ടില്ലാന്നു എനിക്ക് നന്നായി അറിയാം.. കുറച്ചു നാൾ നിന്ന് ക്യാഷ് സെറ്റായി കഴിയുമ്പോൾ വേറെ കമ്പനിയിലും കേറാം ചേച്ചിയെ കെട്ടിച്ചു വിടാം എന്നൊക്കെ ആയിരുന്നു മനസിൽ. എന്തായാലും അവരറിയാതെ ഞാനന്ന് വീട്ടിലേക്ക് പോന്നു.. ഒരു കേക്കും പിന്നെ അവർക്ക് കുറച്ചു ഡ്രസ്സുകൾ വാങ്ങി...
അവരാഗ്രഹിച്ച പോലുള്ള മോഡേൺ ഡ്രസ് തന്നെയാണ് ഞാൻ വാങ്ങിയത്.. അതൊക്കെ കാണുമ്പോൾ ഉള്ള അവരുടെ സന്തോഷം കാണാൻ എനിക്ക് കൊതിയായി... അതൊക്കെ ആലോചിച്ച് ബൈക്ക് ഓടിച്ചത് കൊണ്ട്.. ഏഴരയ്ക്ക് മുന്നേ ഞാൻ വീടെത്തിയിരുന്നു... ഫ്രണ്ട് ഡോർ ചാരിയിട്ടേയുള്ളു.. ഞാൻ
💬 Comments
View all comments