Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]
പറഞ്ഞപ്പോൾ അതൊക്കെ നിൻറെ തോന്നലാണെന്നാണ് പുള്ളിയുടെ വാദം... അങ്ങനെ ഇരിക്കെ രണ്ടായിരത്തി പതിമൂന്നിൽ ലുലുവിന്‍റെ സൂപ്പർമാർകെറ്റ് ഇടപ്പള്ളിയിൽ തുടങ്ങി... അതുവരെ നല്ല രീതിയിൽ പോയിരുന്ന അൽ അമീൻ പതുക്കെ സെയിൽസ് കുറഞ്ഞു കഷ്ടത്തിലേക്ക് നീങ്ങി...
ബിസിനസ്സിൽ ഉള്ള സെയിൽസിന്‍റെ പൈസ എടുത്തു കൂട്ടുകാരുടെ വാക്കും വിശ്വസിച്ചു ജൂവലേഴ്‌സിലും പുതിയ ബിൽഡിങ് കോംപ്ലെക്സിലും ഒക്കെ എഗ്രിമെന്റ് പോലുമില്ലാതെ ഫ്ലഷ് ചെയ്യാൻ തുടങ്ങി... അതോടെ നടന്നുകൊണ്ടിരുന്ന ബിസിനസ്സും അവതാളത്തിലായി... പഴയ ഓർഡറിന്‍റെ പൈസ കൊടുക്കാതെ പുതിയ സ്റ്റോക്ക് ഇറക്കാൻ സപ്ലയേഴ്സ് സമ്മതിക്കാതെ വന്നപ്പോൾ ആളൊഴിഞ്ഞ സിനിമ തീയേറ്റർ പോലെയായി അൽ അമീന്‍റെ രണ്ടു ബ്രാഞ്ചുകളും... നിവൃത്തിയില്ലാതെ ഒരു മാർക്കറ്റ് ഒഴിഞ്ഞു രണ്ടു കടയിലെയും സാധനങ്ങൾ ഒരു കടയിലേക്ക് മാറ്റി…
തട്ടിയും മുട്ടിയും ഓടിച്ചുകൊണ്ടിരുന്നപ്പോളാണ് ഇടിത്തീ പോലെ സപ്ലയേഴ്‌സിന് കൊടുത്ത ചെക്ക് ബൗൺസായ പോലീസ് കേസ് വന്നത്... അറസ്റ്റിലായ നസീറിനെ ഫ്രാൻസിസും വിനോദും ചേർന്ന് ജാമ്യത്തിലിറക്കി... അന്ന് മുതൽ എന്നും ഇതാണ് പരുപാടി... രാത്രി വൈകിയാണ് വീട്ടിൽ വരുക.. വരുന്നതോ നാല് കാലിലും... ഇത് തുടങ്ങിയിട്ട് ഇപ്പോൾ പത്തു ദിവസമായി…..
താമസിക്കുന്ന ഫ്ലാറ്റിന്‍റെ കുടിശ്ശിക മുടങ്ങിയിട്ട് മൂന്നു മാസമായി.. പിള്ളേരുടെ ഫീസ് പിന്നെ ദൈനം ദിന ചിലവുകൾ... എങ്ങനെയൊക്കെയോ മുൻപോട്ട് പോകുന്നു... ജൂവലേഴ്‌സിൽ ഡെപ്പോസിറ്റ് ചെയ്ത ഒന്നര കോടി രൂപ ഇപ്പോൾ കുഞ്ഞാലി കൊടുക്കുന്നില്ല... അയാൾ പറയുന്നത് എഗ്രിമെന്റ് അനുസരിച്ചു അഞ്ചു വർഷത്തേക്ക് നടത്തിയ നിക്ഷേപം ആണ്.. കാലാവധി കഴിയാതെ തുക തിരിച്ചു കൊടുക്കാൻ അയാൾ ബാധ്യസ്ഥനല്ല എന്നാണ്...
കടത്തിൽ നിന്നും കടത്തിലേക്ക് മൂക്ക് കുത്തുന്ന നസീറിന് ഇപ്പോൾ ബിസിനസ്സിൽ ഒന്നും
💬 Comments
View all comments