0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 7 [Alphy John]

Author : ALPHY JOHN Read All Parts 110.2K

സൈനബ അല്ല ഇപ്പോൾ...

ഭാര്യയുടെ കടമ തീർക്കാൻ എന്ന വണ്ണം അവൾ അവന്‍റെ കൈ പിടിച്ചു നടത്താനും കുളിക്കാൻ കുളിമുറിയിൽ കൊണ്ടുപോവാനും എല്ലാം സഹായിച്ചു.. ഭക്ഷണം എടുത്തു അമീറാ മോളുടെ കയ്യിൽ കൊടുക്കും അവൾ പോയി വാപ്പാക്ക് ഭക്ഷണം വിളമ്പി കൊടുക്കും.. അവന്റെ കണ്മുന്നിൽ പോലും വരാതിരിക്കുവാനുള്ള ഒരു നീക്കം പോലെ... ശെരിക്കും സൈനബക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നില്ല...

സൈനബയും നസീറും ഭാര്യാ ഭർത്താക്കന്മാരുടെ പോലെ ഒരു വീട്ടിൽ കഴിഞ്ഞിരുന്നു എങ്കിലും സൈനബയുടെ മനസ്സിൽ നസീറിനോടുള്ള ഇഷ്ടവും സ്നേഹവും പതുക്കെ പതുക്കെ പോയി തുടങ്ങി... നസീർ അന്നേരത്തെ ദേഷ്യത്തിൽ അവളെ ചീത്ത വിളിച്ചു എങ്കിലും അയാളുടെ മനസ്സിൽ നിന്നും ആ സംഭവം ഒക്കെ മാഞ്ഞു കഴിഞ്ഞു... പിന്നെ സൈനബയുടെ നീരസത്തോടെയുള്ള നോട്ടവും പ്രവർത്തിയും കാണുമ്പോൾ അവനു സംസാരിക്കാൻ ഒരു ബുദ്ധിമുട്ടു തോന്നി...

സൈനബയോടു മിണ്ടണം എന്ന് തോന്നുന്നുണ്ട്.. പക്ഷെ എങ്ങനെ... അവൾ വീണ്ടും എന്തെങ്കിലും പറഞ്ഞു വഴക്കിനു വന്നാലോ എന്നുള്ള ഭയം ഉണ്ട് മനസ്സിൽ... രണ്ടും കൽപ്പിച്ചു ശനിയാഴ്ച പിള്ളേർ ടി വി കണ്ടു കൊണ്ടിരിക്കുമ്പോൾ സൈനബ നസീറിന്‍റെ റൂം വൃത്തിയാക്കാനും ബാത്ത് റൂം ഒക്കെ ക്‌ളീൻ ചെയ്യാനുമൊക്കെയായിട്ടു അവൾ അവന്‍റെ മുറിയിൽ കയറി വൃത്തിയാക്കി കൊണ്ടിരുന്നപ്പോൾ നസീർ

"സൈനു.. നിനക്കെന്നോട് ദേഷ്യമാണോ...?..."

"ഞാനെന്തിനാ ഇക്ക ദേഷ്യപ്പെടുന്നെ...? എനിക്ക് ആരോടും ദേഷ്യം ഇല്ല.."

"പിന്നെ നീയെന്താ എന്നോട് സംസാരിക്കാത്തത്...?..."

"ഞാൻ സംസാരിക്കുന്നുണ്ടല്ലോ... ഇക്കാക്ക് തോന്നുന്നതാണ്..."

"അല്ല.. നിനക്ക് എന്നോട് ദേഷ്യമാണ്..."

"എനിക്ക് എന്നോട് തന്നെയാണ് ദേഷ്യം.. അല്ലാതെ വേറെ ആരോടും ദേഷ്യം ഇല്ല.."

"സോറി സൈനു.. നീ

💬 Comments

View all comments