Chapter Title : സൈബര്‍ ലോകത്തെ ഒളിഞ്ഞുനോട്ടങ്ങള്‍
നേര്‍ക്ക് നീട്ടി. ''എന്താ ഇത്?'' അയാള്‍ ചോദിച്ചു. കടലാസുകള്‍ മറിച്ചുനോക്കിയ പെണ്‍കുട്ടി ഞെട്ടിവിയര്‍ത്തു.
താന്‍ കഴിഞ്ഞ ഒരു മാസമായി അപരിചിതനായ വ്യക്തിയുമായി നടത്തിയ ലൈംഗിക ചുവയുള്ള ഇ മെയില്‍ സന്ദേശങ്ങളുടെ സമ്പൂര്‍ണമായ പ്രിന്റ് ഔട്ട്! ''ഇതെങ്ങനെ നിന്റെ കയ്യിലെത്തി?'' അവളുടെ തളര്‍ന്ന ചോദ്യം കേട്ട് കാമുകന്‍ ഉറക്കെ ചിരിച്ചു.
യുവതിയുടെ ഇ - മെയിലിന്റെ യൂസര്‍നെയിമും പാസ്‌വേര്‍ഡും കാമുകന്‍ കൈവശപ്പെടുത്തിയത് പ്രത്യേക ഉദ്ദേശത്തോടെയായിരുന്നു. അതു കിട്ടിയ ഉടനെ അയാള്‍ ഒരു വ്യാജ ഇ മെയില്‍ ഐ.ഡി ഉണ്ടാക്കി ഒരാഴ്ച കഴിഞ്ഞപ്പോള്‍ അതില്‍ നിന്ന് കാമുകിക്ക് സന്ദേശങ്ങള്‍ അയച്ചു തുടങ്ങി.
അവള്‍ക്ക് ലഭിച്ച അജ്ഞാത ഇ - മെയില്‍ സന്ദേശങ്ങളെല്ലാം യഥാര്‍ഥത്തില്‍ അയച്ചത് വ്യാജ ഐ.ഡിയില്‍ നിന്ന് കാമുകന്‍ തന്നെയായിരുന്നു. കാമുകി തന്നോട് വിശ്വാസ്യത പുലര്‍ത്തുന്നുണ്ടോ എന്നറിയാന്‍ അയാള്‍ സ്വീകരിച്ച വളഞ്ഞ വഴിയായിരുന്നു അത്.
വ്യാജ ഐ.ഡിയില്‍ നിന്ന് താനയച്ച അശ്ലീല സന്ദേശങ്ങള്‍ ആസ്വദിച്ച് സെക്‌സ് ചാറ്റ് ചെയ്യാന്‍ അവള്‍ തയാറായതോടെ അയാള്‍ക്ക് അവളോടുള്ള താല്‍പര്യം നശിച്ചു. ''ആരു ശ്രമിച്ചാലും എളുപ്പം വഴങ്ങിക്കൊടുക്കുന്ന നിന്നെപ്പോലൊരു വേശ്യയെ എനിക്കു വേണ്ട.'' അയാള്‍ ആ ബന്ധത്തിന് അവിടെ വിരാമമിട്ടു.
ഒളിഞ്ഞു നോട്ടത്തിന്റെ വളര്‍ച്ചയും വികാസവും
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാനുള്ള പ്രവണത മനുഷ്യ സമൂഹത്തിന്റെ പ്രാരംഭ ഘട്ടം മുതല്‍തന്നെ നിലവിലുണ്ടായിരുന്നു. എന്നാല്‍ ദൃശ്യമാധ്യമങ്ങളും ഇന്റര്‍നെറ്റും സജീവമായതോടെ ഈ പ്രവണത പുതിയ തലങ്ങളിലേക്ക് കടന്നു. ടെലിവിഷനില്‍ റിയാലിറ്റി ഷോ എന്ന പേരില്‍ അരങ്ങേറുന്ന ചില പരിപാടികളെങ്കിലും മനുഷ്യന്റെ ഒളിഞ്ഞുനോട്ടവാസനയെ പരിപോഷിപ്പിക്കാന്‍ പ്രാപ്തമായവയാണ്. ദാമ്പ്യത്യ ബന്ധത്തിലെ പൊരുത്തക്കേടുകള്‍ ചര്‍ച്ചചെയ്യുന്ന പരിപാടികള്‍ക്കും ഒരു വീട്ടിനുള്ളില്‍ കുറച്ചുപേര്‍ ഒരുമിച്ചു താമസിക്കുമ്പോഴുണ്ടാകുന്ന കാര്യങ്ങള്‍ 'ലൈവ്' ആയി ചിത്രീകരിച്ച് അവതരിപ്പിക്കുന്ന പരിപാടികളുമൊക്കെ പ്രേക്ഷകന്റെ ഒളിഞ്ഞു നോട്ടവാസനയെ പരമാവധി ചൂഷണം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ തന്നെയാണ് തയാറാക്കപ്പെട്ടിട്ടുള്ളത്. ഇന്റര്‍നെറ്റ് മലയാളിയുടെ ജീവിതത്തിലെ സജീവസാന്നിധ്യമായതോടെ ഒളിഞ്ഞുനോട്ട സ്വഭാവം കാടുകയറുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്. വെബ് കാമറ ഉപയോഗിച്ച് ചാറ്റ് ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ സ്വകാര്യത കാണാന്‍ കഴിയുന്നത് ആദ്യകാലങ്ങളില്‍ ഒരുപാട് പേരെ ഇതുപയോഗിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. തുടര്‍ന്ന് സാമൂഹമാധ്യമങ്ങള്‍ അടക്കം രംഗത്തു വന്നതോടെ അപവാദങ്ങളും പരദൂഷണങ്ങളും വലിയൊരു സമൂഹത്തിന് മുന്നില്‍
💬 Comments
View all comments