Chapter Title : സൈബര്‍ ലോകത്തെ ഒളിഞ്ഞുനോട്ടങ്ങള്‍
വിളമ്പാനും, പരസ്യമായി വിഴുപ്പലക്കാനും ഒരു പരിധിവരെ അന്യരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനുള്ള അവസരം ഓരോരുത്തര്‍ക്കും കൈവന്നു.
സാങ്കേതിക വിദ്യയുടെ, വിശേഷിച്ച് ഇന്റര്‍നെറ്റിന്റെ കടന്നുവരവ് മനുഷ്യ ജീവിത്തില്‍ പ്രധാനമായും മൂന്നുതരം മാറ്റങ്ങളാണുണ്ടാക്കിയത്. ഒന്നാമത്തേത് നിമിഷാര്‍ദ്ധം കൊണ്ടുതന്നെ വിജ്ഞാനം ശേഖരിക്കാനും ആശയവിനിമയം നടത്താനുമുള്ള സൗകര്യമാണ്.
എന്നാല്‍ ഈ സൗകര്യം തന്നെയാണ് നിത്യജീവിതത്തില്‍ കഠിനമായ സമ്മര്‍ദത്തിനു കാരണമാകുന്നതെന്ന് വേറെ കാര്യം. രണ്ടാമതായി വ്യക്തിബന്ധങ്ങളുടെ തീവ്രതയും ഊഷ്മളതയും കുറഞ്ഞെങ്കിലും ജീവിതത്തിന്റെ കാര്യക്ഷമത ഏറെ വര്‍ധിപ്പിച്ചു.
മൂന്നാമതായി, ഒരു സമൂഹമെന്നനിലയില്‍ നാം ഏറെ ശക്തികരിക്കപ്പെട്ടെങ്കിലും വ്യക്തിപരമായി ഓരോരുത്തരും ഏറെ ദുര്‍ബലരായിരിക്കുന്നു. മേല്‍പ്പറഞ്ഞ വസ്തുതകള്‍ ജീവിതത്തില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളായിരിക്കാം സൈബര്‍ ഇടങ്ങളിലെ ഒളിഞ്ഞുനോട്ട പ്രവണതയ്ക്കു വളമായി മാറുന്നത്.
ആത്മബന്ധമെന്ന മിഥ്യ
ഇന്റര്‍നെറ്റിന്റെ കടന്നുവരവ് നമ്മുടെ ജീവിതം അനായാസമാക്കിയെങ്കിലും ജീവിതത്തിലെ തിരക്ക് വര്‍ധിക്കാനും അത് കാരണമായിട്ടുണ്ട്. ഈ തിരക്കില്‍ നിന്നൊരു മോചനം വേണമെന്ന ആഗ്രഹം പലര്‍ക്കുമുണ്ടെങ്കിലും ആ ആശ്വാസത്തിനു വേണ്ടി അധികം സമയം പാഴാക്കാനില്ലതാനും. ശാരീരിക വ്യായാമം, വൈകുന്നേരത്തെ സൗഹൃദക്കൂട്ടായ്മകള്‍, പുസ്തകം വായന, ഗൗരവമുള്ള കലാ - സാംസ്‌കാരിക - രാഷ്ട്രീയ ചര്‍ച്ചകള്‍ എന്നിവയ്‌ക്കൊന്നും സമയമില്ലാതെ വരുന്ന ഇന്നത്തെ തലമുറയ്ക്ക് വളരെ വേഗം സന്തോഷം കിട്ടുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാനായിരിക്കും താല്‍പര്യം. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇന്റര്‍നെറ്റ് വഴി ഒളിഞ്ഞുനോക്കുന്നത് ഇത്തരത്തില്‍ ക്ഷണനേരം കൊണ്ട് ആനന്ദം ലഭിക്കുവാന്‍ സാധ്യതയുള്ള കാര്യമാണ്. കടുത്ത മത്സരബുദ്ധി നിറഞ്ഞു നില്‍ക്കുന്ന ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം പലപ്പോഴും നമ്മളെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അകറ്റിക്കൊണ്ടിരിക്കുകയാണെന്നതാണ് സത്യം.
യഥാര്‍ഥ ജീവിതത്തില്‍ മറ്റൊരു വ്യക്തിയുമായി ആത്മബന്ധം സ്ഥാപിക്കണമെങ്കില്‍ മുഖാമുഖ സംഭാഷണം അനിവാര്യമാണ്. സംഭാഷണത്തിനു പുറമെ മുഖഭാവം, നോട്ടം, ചിര, വൈകാരിക പ്രകടനങ്ങള്‍, ശാരീര ഭാഷ എന്നിവയൊക്കെ ഈ ആത്മബന്ധം സ്ഥാപിക്കാന്‍ സഹായകരമാണ്.
ഇതിലൂടെ അടുത്തിരിക്കുന്നയാളെ കൂടുതല്‍ മനസിലാക്കാന്‍ നമുക്ക് സാധിക്കുന്നു. എന്നാല്‍ സൈബര്‍ ചാറ്റിംഗില്‍ ഈ ഘടകങ്ങളൊന്നും ഉണ്ടാകുന്നില്ല. അക്ഷരങ്ങള്‍ സ്‌ക്രീനില്‍ തെളിയുമ്പോഴുണ്ടാകുന്ന ബന്ധം മാത്രമാണിവിടെ. ശബ്ദമോ, മുഖഭാവമോ ഒന്നുമില്ല. ഇത്തരത്തില്‍ വികസിക്കുന്ന ബന്ധങ്ങളെന്നും യഥാര്‍ഥമായ വൈകാരിക ബന്ധങ്ങളല്ല.
അത്തരത്തിലൊരു ബന്ധമുണ്ടെന്ന മിഥ്യാബോധം മാത്രമാണ് ഇതുവഴി മനസിലുണ്ടാകുന്നത്. വൈകാരികമായ സത്യസന്ധത ഈ ബന്ധങ്ങളില്‍ കുറവായതുകൊണ്ടു തന്നെ
💬 Comments
View all comments