0%

Chapter Title : സൈബര്‍ ലോകത്തെ ഒളിഞ്ഞുനോട്ടങ്ങള്‍

Author : kkstories Read All Parts 75

മറ്റേയാളുടെ സ്വകാര്യതയിലേക്ക് അയാളറിയാതെ എത്തിനോക്കി ഗൂഢമായ ആഹ്‌ളാദമനുഭവിക്കാനുള്ള സാധ്യത ഇവിടെ കൂടുതലായി പ്രയോജനപ്പെടുത്തപ്പെടുന്നുണ്ട്.

ബന്ധങ്ങള്‍ ദൃഢമാക്കാം

സൈബര്‍ ലോകത്തിലെ ബന്ധങ്ങള്‍ക്ക് അടിമപ്പെട്ട് കഴിയുന്ന സ്ഥിതി ഒഴിവാക്കണമെങ്കില്‍ നിത്യജീവിതത്തിലെ സാമൂഹ്യബന്ധങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടത് ആവശ്യമാണ്. വ്യക്തി ബന്ധങ്ങളില്‍ അത് സൗഹൃദമാകട്ടെ, പ്രണയമാകട്ടെ, ദാമ്പത്യ ബന്ധമാകട്ടെ സത്യസന്ധത പുലര്‍ത്തേണ്ടത് അത്യാവശ്യ കാര്യമാണ്. പലപ്പോഴും ഈ സത്യസന്ധത പുലര്‍ത്തുന്നതിന് ഏറ്റവും തടസം സൃഷ്ടിക്കുന്നത് സൈബര്‍ അടിമത്തവും അതേത്തുടര്‍ന്നുണ്ടാകുന്ന 'ബന്ധങ്ങളു'മാണ്.

ദിവസേന നിശ്ചിത സമയം മാത്രം സൈബര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച ശേഷം കൂടുതല്‍ സമയം വ്യക്തി ബന്ധങ്ങള്‍ വികസിപ്പിക്കാന്‍ ചെലവിടുന്നത് ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ നമ്മെ സഹായിക്കും.

💬 Comments

View all comments