0%

Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony]

Author : Kambikathakal Read All Parts 463

നിന്ന് ഒരു സിഗററ്റെടുത്ത് കത്തിച്ച് കുണ്ണച്ചാരെ മനസ്സിൽ തെറിവിളിച്ചുകൊണ്ട് ഇരുത്തിവലിച്ചു.

മുക്കാലോളം വലിച്ച് സിഗററ്റ് കുത്തിക്കെടുത്തി ഞാനിറങ്ങി ഡോറിനടുത്ത് നിന്നു. പുറത്ത് നല്ല ഇരുട്ട്. ദൂരെ പലനിറങ്ങളിലുള്ള വെളിച്ചങ്ങൾ മിന്നിമറയുന്നു. തണുത്തകാറ്റിന്റെ സുഖം ആസ്വദിച്ച് ഞാൻ നിന്നു. ക്ലാസ് തുടങ്ങി ഒരു വർഷത്തിന് ശേഷം യൂണിവേഴ്സിറ്റി തുറക്കുകയാണ്. നഷ്ടപ്പെട്ടു എന്ന് തോന്നിയ പി.ജി ലൈഫ് ഇതാ എത്തിപ്പിടിക്കാവുന്ന ദൂരത്ത്. മുമ്പ് ഒറ്റത്തവണ മാത്രം കണ്ടവരും, വാട്സാപ്പിലെ ഡി.പികളായി മാത്രം കണ്ട മുഖങ്ങളുമൊക്കെയുണ്ട് ഈ ട്രെയിനിൽ. സമയം പോലെ എല്ലാവരെയും പരിചയപ്പെടണം. ഇനിയൊരു കോളേജ് ലൈഫ് ഉണ്ടാവണമെന്നില്ല. എല്ലാ അർത്ഥത്തിലും അടിച്ചുപൊളിക്കണമെന്ന് ഞാൻ മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു. പക്ഷെ, വീട്ടിൽ നിന്നിറങ്ങിയപ്പോൾ മുതൽ എനിക്ക് കിട്ടിയ അഡ്രിനലിൻ റഷിന്റെ കാരണം മറ്റൊന്നായിരുന്നു. അയാം ഗോയിങ് റ്റു മീറ്റ് ഹെർ. ഇത്രയും കാലം കമ്പ്യൂട്ടർ സ്ക്രീനിലെ ടെക്സ്റ്റ് മെസേജുകളായിട്ടും വോയ്സ് കോളുകളായിട്ടും മാത്രം അറിഞ്ഞിരുന്ന നാഗവല്ലിയെ... സങ്കൽപങ്ങളിൽ മാത്രം കണ്ടിട്ടുള്ള അഞ്ജലിയെ… എന്റെ അനുവിനെ!

….

ഭാഗം 4 2021 ജൂൺ 27

കോളേജ് തുറക്കുന്നു എന്നറിഞ്ഞതുതൊട്ട് ഞാൻ വലിയ എക്സൈറ്റ്മെന്റിലായിരുന്നു. ക്ലാസ് ഗ്രൂപ്പിലെ പി.ഡി.എഫ് വായിച്ചിട്ട് ഞാനാദ്യം വിളിച്ചത് അനുവിനെയായിരുന്നു. വിവരം പറഞ്ഞപ്പോൾ കുറച്ച് കഴിഞ്ഞിട്ടായിരുന്നു അവളുടെ മറുപടി വന്നത്.

“അത് കഷ്ടമായല്ലോ!”

അങ്ങനെയൊരു മറുപടി ഞാൻ പ്രതീക്ഷിച്ചതല്ലായിരുന്നു. പെട്ടെന്ന് ആവേശം ചോർന്നുപോയതുപോലെ. അത് ഒളിപ്പിക്കാൻ ശ്രമിക്കാതെ തന്നെ ഞാൻ ചോദിച്ചു:

“അതെന്താ അങ്ങനെ പറഞ്ഞേ?”

“ഏയ്, ഞാനിന്ന് വീഡിയോ കോൾ ചെയ്താലോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു. ഇനിയിപ്പോ അതുവേണ്ട. പരിപാടികളൊക്കെ നേരിട്ടാവാം.”

ആ മറുപടിയിലൊളിപ്പിച്ച കുസൃതി മനസ്സിലായ ഞാൻ ചിരിച്ചുപോയി.

💬 Comments

View all comments