Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony]
അതിരാവിലെ ജിന്റോയുടെ ബൈക്കുമായിട്ടാണ് ഞാനിറങ്ങിയത്. ഗേൾഫ്രണ്ട് ചെന്നൈയിൽ വർക്ക് ചെയ്യുകയാണെന്നും അവളെ കാണാൻ പോവുകയാണെന്നും മാത്രമേ അവനോട് പറഞ്ഞുള്ളൂ. ഞങ്ങളുടെ പ്രണയകഥ എത്രത്തോളം സംഭവബഹുലമാണെന്നും അവളെ ആദ്യമായിട്ടാണ് കാണാൻ പോവുന്നതെന്നും ഞാനവനെ അറിയിച്ചില്ല. ചെന്നൈ നഗരത്തിലെത്തിയപ്പോഴേക്കും ആകാശം ഇരുണ്ടുമൂടി കനം തൂങ്ങിനിന്നിരുന്നു. എതിരെ വീശുന്ന കാറ്റിന് സുഖമുള്ള തണുപ്പ്. ആദ്യമായിട്ടാണ് ഇവിടെ. ഏതൊക്കെ റോഡ് എങ്ങോട്ടൊക്കെയാണെന്ന് ഒരു ധാരണയുമില്ല. ബൈക്ക് ഓരത്തേക്ക് അടുപ്പിച്ച് ഫോണിൽ ഗൂഗിൾ മാപ്പെടുത്ത് ഫാൽക്കൺ പബ്ബ് തപ്പി.
അത് കാണിച്ച വഴിയേ പതിയെ ബൈക്കോടിച്ചു. എന്നിട്ടും ഓരോ വളവിലും തിരിവിലും ബൈക്ക് നിർത്തി വഴി അതാണെന്ന് ഉറപ്പിച്ച് ചുറ്റിത്തിരിഞ്ഞ് അവസാനം പബ്ബിന്റെ മുന്നിലെത്തി നിന്നു. ബൈക്ക് പാർക്കിംഗ് സ്പേസിൽ നിർത്തിയ ഞാൻ ഒന്നറച്ച് നിന്നു. ആവേശം ഒരു പൊടിക്ക് ചോർന്നോ? ആദ്യമായിട്ടാണ് അവളെ കാണാൻ പോവുന്നത്. അത്രയും കാലത്തെ അപകർഷബോധങ്ങൾ മുഴുവൻ ഓട്ടോറിക്ഷ പിടിച്ച് വന്ന് ആത്മവിശ്വാസം മുഴുവൻ ചോർത്താൻ തുടങ്ങുന്നുണ്ടോ എന്നൊരു സംശയം. അവൾക്കെന്നെ ഇഷ്ടമായില്ലെങ്കിലോ? അവളെങ്ങാനും വരാതിരിക്കുമോ? എന്റെ മനസ്സ് പോലെത്തന്നെ ആകാശവും ഇരുണ്ടുമൂടിയിരുന്നു. മഴ ചെറുതായി ചാറാൻ തുടങ്ങിയിട്ടുണ്ട്. നിർണായകസമയങ്ങളിൽ ആത്മവിശ്വാസം ചോർന്നുപോവുന്നത് പണ്ടേ എന്റെയൊരു ശീലമായിരുന്നു. “റോണീ, ദിസ് ഇസ് ഇറ്റ്. പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കരുത്”. നന്നായി ശ്വാസം വലിച്ച് വിട്ട് ഞാൻ പബ്ബിന്റെ ഡോർ തള്ളിത്തുറന്ന് അകത്ത് കയറി.
ഇരുട്ട് നിറഞ്ഞ, എ.സിയുടെ കുളിരുള്ള സാമാന്യം വലിയ ആ സ്പേസിൽ ഒരു വശത്തായി ടേബിളുകളും മറുവശത്ത് ഒരു കൗണ്ടറുമുണ്ട്. അവിടെയുള്ള ഉയരം കൂടിയ സ്റ്റൂളുകളിൽ ഒന്നുരണ്ടുപേർ ഇരിക്കുന്നുണ്ട്. ഞാൻ ചുറ്റും കണ്ണോടിച്ചു. അത്യാവശ്യം തിരക്കുണ്ട്. കർത്താവേ, ഇനിയാണ് പണി. എങ്ങനെ അവളെ കണ്ടുപിടിക്കും? അവളുടെ മുഖം എങ്ങനെയാണെന്ന് ഒരു പിടിയുമില്ല. ഇടത്തേമുലയുടെ താഴെ എന്തോ ടാറ്റു ഉണ്ടെന്നറിയാം. അതിനിപ്പോ ഇവിടെ ഒരുത്തിയും മെലയും കാണിച്ച് ഇരിക്കുന്നില്ലല്ലോ. പിന്നെയിപ്പോ… ആഹ്, യെസ്, അവൾ മുടി കളർ ചെയ്തിട്ടുണ്ട്. അന്ന് അയച്ചുതന്ന ഫോട്ടോയിൽ ബ്രൗൺ മുടി കണ്ടത് ഞാനോർത്തു. പതിയെ കൗണ്ടറിലേക്ക് നടന്ന് ഒരറ്റത്തെ സ്റ്റൂളിൽ ഞാൻ ഇരുന്നു. എന്നിട്ട് വളരെ സ്വാഭാവികമെന്നോണം ചുറ്റും പരതി.
മുടിയിൽ ബ്രൗൺ കളർ
💬 Comments
View all comments