0%

Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony]

Author : Kambikathakal Read All Parts 142

ചെയ്ത രണ്ട് പേരുണ്ട്. ഇടത് വശത്തെ ഒരു ടേബിളിൽ, കടും മറൂൺ നിറമുള്ള ഷിഫ്റ്റ് ഡ്രസ് ധരിച്ച ഒരു സുന്ദരി. അവൾ ഫ്രണ്ട്സിന്റെ കൂടെ തമാശയൊക്കെ പറഞ്ഞ് ചിരിച്ചാണിരിക്കുന്നത്. എന്തായാലും അതല്ല എന്നെന്റെ മനസ്സ് പറഞ്ഞു. ഞാൻ പതിയെ വലതുവശത്തേക്ക് കണ്ണോടിച്ചു. കൈ തെറുത്ത് മടക്കിവെച്ചിരിക്കുന്ന വെള്ള ഷർട്ടും നീല ജീൻസും ഇട്ട് നല്ല സ്റ്റൈലിഷായ ഒരു പെൺകുട്ടി. മുടി അഴിച്ചിട്ടിരിക്കുന്നത് കാരണം അവളുടെ മുഖം വ്യക്തമല്ല. എന്നാൽ ടേബിളിന്റെ എതിർവശത്ത് ഇരുന്ന് അവളോട് സംസാരിക്കുന്ന ചെറുപ്പക്കാരനെ കണ്ടതോടെ ആ പ്രതീക്ഷയും പോയി. ഞാൻ നോക്കുന്നത് കണ്ട് ആളുകൾ എന്നെ ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നിത്തുടങ്ങിയപ്പോഴാണ് കൗണ്ടറിന് പുറകിൽ നിന്നൊരു ശബ്ദം:

“എന്ന വേണോം?”

ഞാൻ പെട്ടെന്ന് സ്റ്റൂളിൽ തിരിഞ്ഞിരുന്നു. ഒരു കട്ടിമീശക്കാരൻ നോട്ട്പാഡിൽ എന്തോ കണക്കെഴുതിക്കൊണ്ട് നിൽക്കുന്നു. അയാളെന്നെ മുഖമുയർത്തി നോക്കുന്നതുപോലുമില്ല.

“ബിയർ, കെ.എഫ്”, ഞാൻ പറഞ്ഞു.

അയാൾ തല അതേപടി താഴ്ത്തിപ്പിടിച്ച് നോട്ട്പാഡിൽ എന്തോ കുത്തിക്കുറിച്ച് തിരിഞ്ഞുനടന്നു. രാവിലെത്തൊട്ട് ഉള്ളിലുണ്ടായിരുന്ന ആവേശം തെല്ലൊന്നടങ്ങിയ ഞാൻ ചുമ്മാ താടിക്ക് കയ്യും കൊടുത്ത് മുന്നിലെ ചുമരിൽ തൂക്കിയിരുന്ന മെനു വായിച്ചിരുന്നു. പെട്ടെന്ന് എന്റെ തൊട്ടപ്പുറത്തുള്ള സ്റ്റൂളിൽ ആരോ ഇരിക്കുന്നത് ഞാനറിഞ്ഞു. ഉള്ളിലുണ്ടായിരുന്ന ചെറിയ നിരാശ കൊണ്ടാണോ എന്തോ, എനിക്ക് തല തിരിച്ച് നോക്കാൻ പോലും തോന്നിയില്ല. എന്റെ കണ്ണ് മെനു ബോർഡിൽ തന്നെ പതിഞ്ഞിരുന്നു. പെട്ടെന്ന് കൗണ്ടറിലെ ടേബിളിൽ പതിയെ താളം പിടിക്കുന്ന ശബ്ദം: ടക്… ടക്… ടക്.ടക്.ടക്. ടക്… ടക്… ടക്.ടക്.ടക്. പെട്ടെന്ന് എന്റെയുള്ളിലൊരു വെള്ളിടി വെട്ടി. ഈ കോഡ്!!! അതെ… ഇത്… ഇതതു തന്നെ. ഞാൻ അറിയാതെ സ്റ്റൂളിൽ ഒന്ന് ഞെട്ടിത്തുള്ളിപ്പോയി.

“റോണീ…”

എന്റെ ഇടതുവശത്ത് നിന്ന് ആ വിളി എന്റെ കാതിൽ പതിച്ചു. ഒരുപാട് കാലമൊന്നും സംസാരിച്ചിട്ടില്ലെങ്കിലും മുത്ത് പൊഴിയുന്നത് പോലുള്ള ആ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. ഞാൻ തല വെട്ടിച്ചു നോക്കി. എന്റെ ഇടതുവശത്തെ സ്റ്റൂളിൽ കാലിൽ കാൽ കയറ്റിവെച്ച്, അഴിച്ചിട്ട മുടിയുമായി, വെള്ള ഷർട്ടും നീല ജീൻസുമിട്ട് ഞാൻ നേരത്തെ കണ്ട പെൺകുട്ടി. ഒരു വശത്തായി പകുത്തിരിക്കുന്ന ഇളം ബ്രൗൺ മുടിച്ചുരുളുകൾക്കിടയിലൂടെ എന്റെ

💬 Comments

View all comments