0%

Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony]

Author : Kambikathakal Read All Parts 143

മുഖം സാകൂതം വീക്ഷിക്കുന്ന കൺമഷിയിട്ട ഭംഗിയുള്ള മാൻപേടക്കണ്ണുകൾ. അറ്റത്തൊരു ചെറുപുഞ്ചിരി ഒളിപ്പിച്ച ഇളം ചുവപ്പ് നിറമുള്ള അൽപം തടിച്ച ചുണ്ടുകൾ. നെറ്റിയിൽ നിന്നാരംഭിച്ച് ചെവിക്ക് മുന്നിലൂടെ ഒഴുകി കഴുത്തിലൂടെ ഷർട്ടിനടിയിലേക്ക് സഞ്ചരിക്കുന്ന രണ്ട് വിയർപ്പുതുള്ളികൾ. അതിനു താഴെ സാവധാനം ഉയർന്ന് താഴുന്ന അവളുടെ മാറിടം. മുന്നിലിരിക്കുന്ന സുന്ദരരൂപത്തെക്കണ്ട് ഞാനറിയാതെ വാ പൊളിച്ചുപോയി.

“അ…അ… അനൂ…”, ഞാൻ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു.

അവൾ മിണ്ടല്ലേ എന്നാംഗ്യം കാണിച്ച് ചുണ്ടത്ത് വിരൽ വെച്ചുകൊണ്ട് തിരിഞ്ഞ് നേരെയിരുന്നു. കാര്യം മനസ്സിലാവാതെ ഞാൻ അവളെത്തന്നെ നോക്കി. അവളുടെ മുഖത്തെ ഭാവം എന്താണെന്ന് പോലും എനിക്ക് മനസ്സിലായില്ല. ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു:

“അനൂ, ഈസ് ദിസ് റിയലി യൂ? വിശ്വസിക്കാൻ പറ്റുന്നില്ല. എനിക്ക്… ഞാൻ വന്നിട്ട്…”

അവൾ കനം തൂങ്ങിയ മുഖത്തോടെ മുന്നോട്ട് തന്നെ നോക്കിയിരിക്കുകയാണ്. പെട്ടെന്ന് എന്തോ ഓർമ്മ വന്ന ഞാൻ പതിയെ തിരിഞ്ഞുനോക്കി. നേരത്തെ അവളുടെ എതിരെ ഇരുന്ന് സംസാരിച്ചിരുന്നയാൾ അവിടെത്തന്നെയുണ്ട്. നല്ല പോഷ് ലുക്കിലാണ് കക്ഷി. ഉഗ്രൻ ഷൂസും കൈ തെറുത്തുവെച്ച ടോമി ഹിൽഫിഗർ ഷർട്ടുമൊക്കെയിട്ട് ഒരു റിച്ചോളി. ട്രിം ചെയ്ത താടിയും തടവി അക്ഷമനായി അയാൾ അവളെത്തന്നെ നോക്കിയിരിക്കുകയാണ്. ഞാൻ തിരിഞ്ഞുനോക്കിയത് പോലും അയാൾ ശ്രദ്ധിച്ച മട്ടില്ല.

“അനൂ, ആരാ അത്?”

“എനിക്കറിയില്ല, ഞാനിവിടെ വന്ന് കുറച്ച് കഴിഞ്ഞപ്പോ അടുത്ത് വന്നിരുന്നതാ. ചുമ്മാ ശല്യം. ഇവിടുത്തെ കോക്ക്ടെയിൽ പോരപോലും. അവന്റെ ഫ്ലാറ്റിൽ ചെന്നാൽ നല്ല കോക്ക്ടെയിൽ ഉണ്ടാക്കിത്തരാമെന്ന്. താൽപര്യമില്ലെന്ന് പറഞ്ഞിട്ടും കടിച്ചുതൂങ്ങിക്കിടക്കുവായിരുന്നു, നാറി!”

ഞാനൊരു വല്ലാത്ത അവസ്ഥയിലായിപ്പോയി. അനുവിനെ കാണുന്ന മൊമെന്റ്. അവളെന്നെ ശരിക്ക് നോക്കുന്നുപോലുമില്ല. ഈയൊരു അവസ്ഥയിൽ എന്ത് ചോദിക്കണെന്ന് പോലും മനസ്സിലാവുന്നില്ല. ഇങ്ങനെ ഒന്നുമല്ലായിരുന്നല്ലോ എന്റെ എക്സ്പെക്റ്റേഷനുകൾ. എല്ലാം തകർത്തല്ലോ, നായിന്റെ മോൻ. ഗോളി വെള്ളം കുടിക്കാൻ പോയ സമയത്ത് ഗോളടിക്കാൻ നോക്കുന്നു. എനിക്കാകെ സങ്കടവും ദേഷ്യവും വന്നു. കൈ തരിച്ചുവരുന്ന ഞാൻ തിരിഞ്ഞ് അയാളെ ഒന്നുകൂടി നോക്കി. കണ്ടിട്ട് ആള് പച്ചയാണ്. മാത്രമല്ല, ഉറപ്പായും എന്നെക്കാളും ഉയരവും തടിയുമുണ്ട്.

തല്ലാൻ പോയാൽ എന്റെ പൊടിപോലും കാണില്ല. ഹീറോയിസം കാണിക്കുന്നത് മണ്ടത്തരം കാണിച്ചിട്ടല്ല. ഞാൻ തെല്ലിട ഒന്നാലോചിച്ചു.

💬 Comments

View all comments